പാലാ: പാലാ സെന്റ് തോമസ് കോളേജ് അലുംനി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളജ് സ്ഥാപകദിനാഘോഷവും സ്ഥാപകപിതാക്കളെ ആദരിക്കലും അവാർഡ് സമർപ്പണവും സംയുക്തമായി ഓഗസ്റ്റ് 7-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് സെൻറ് ജോസഫ്‌സ് ഹാളിൽ വെച്ച് നടത്തുന്നതാണ്. യോഗം ഫെഡറൽ ബാങ്ക് ഡപ്യൂട്ടി വൈസ് പ്രസിഡന്റും പൂർവ്വവിദ്യാർത്ഥിയുമായ സിറിൾ ജോസ് ഉദ്ഘാടനം ചെയ്യും.
 
മോൺ ഡോ.ജോസഫ് തടത്തിൽ കുന്നത്തേടം അവാർഡ്  പി.സി ജോസഫ് പൂണ്ടിക്കുളത്തിന് സമർപ്പിക്കും.തദവസരത്തിൽ കോളജ് പ്രവേശനത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ പൊന്നാടയണിയിച്ച് ആദരിക്കുന്നതാണ്. കോവിഡ് മഹാമാരി മൂലം മുൻ വർഷങ്ങളിൽ ചടങ്ങ് നാൽ  ഈ വർഷം 1971 1972, 1973 വർഷങ്ങളിൽ കോളജിൽ പ്രവേശനം നേടിയവരെയാണ് ആദരിക്കുന്നത്. ഈ വർഷങ്ങളിൽ പ്രവേശനം നേടിയ പൂർവ്വവിദ്യാർത്ഥികൾ അന്നേ ദിവസം സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അലുംനി അസ്സോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പൻ, പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജയിംസ് ജോൺ മംഗലത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. ഡേവീസ് സേവ്യർ, സെക്രട്ടറി ഡോ. സാബു ഡി മാത്യു എന്നിവർ അറിയിച്ചു.