- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓർമ്മ' അന്താരാഷ്ട്ര പ്രസംഗ മത്സരം; ഫൈനൽ റൗണ്ട് ജഡ്ജിങ് പാനൽ ചെയർമാനായി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്
പാലാ: ആകെ നാലു ലക്ഷത്തോളം രൂപ പ്രൈസ് മണി നൽകി മലയാളം വിഭാഗങ്ങളിലായി 'ഓർമ്മ' ഒരുക്കിയ അന്താരാഷ്ട്ര പ്രസംഗ മത്സരം വിജയകരമായ മൂന്ന് ഘട്ടങ്ങൾ പിന്നിടുമ്പോൾ ഫൈനൽ റൗണ്ടിലേക്കുള്ള ജഡ്ജിങ് പാനലിനെ പ്രഖ്യാപിച്ചു. കേരളാ ഹൈക്കോർട്ട് റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ചെയർമാനായ പാനലിൽ എംജി യൂണിവേഴ്സിറ്റി റിട്ട. വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, റിട്ട. കേരളാ ഡയറട്കർ ജനറൽ ഓഫ് പൊലീസ് ബി. സന്ധ്യ ഐപിഎസ്, എഴുത്തുകാരനും വാഗ്മിയുമായ ഡോ. ജിൽസൺ ജോൺ സിഎംഐ (Member of NACC of UGC and former Principal), അരുവിത്തുറ സെന്റ് ജോർജ് കോളേജ് വൈസ് പ്രിൻസിപ്പലും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ. ജിലു അനി ജോൺ, ഫിലാഡൽഫിയയിലെ പ്രശസ്തനായ അറ്റോർണി അഡ്വ. ജോസഫ് എം കുന്നേൽ എന്നിവരും വിധികർത്താക്കളായെത്തും.
ഓഗസ്റ്റ് 12ന് പാലായിൽ വച്ചാണ് ഫൈനൽ റൗണ്ട് മത്സരം നടക്കുന്നത്. മാറുന്ന ലോകത്തിൽ ഇന്ത്യ മാറ്റത്തിന്റെ പ്രേരക ശക്തി, യുവജനങ്ങളുടെ കർമ്മശേഷിയും ക്രിയാത്മകതയും നശിപ്പിക്കുന്ന ലഹരി വസ്തുക്കൾ- പ്രശ്നങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങളിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒന്നായിരിക്കും ഫൈനൽ റൗണ്ടിലെ പ്രസംഗ മത്സരത്തിന്റെ വിഷയം. മത്സരത്തിൽ നാല് മിനിറ്റാണ് ഒരാൾക്ക് സംസാരിക്കാൻ അനുവദിക്കപ്പെട്ട സമയം. രാവിലെ 9 മണിക്ക് തുടങ്ങി 12.30ന് പ്രസംഗ മത്സരം അവസാനിക്കും. അതിനു ശേഷം രണ്ട് മണി മുതൽ പൊതു സമ്മേളനവും അവാർഡ്ദാനവും നടക്കും.
കേരളാ ഹൈക്കോർട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മന്ത്രി റോഷി അഗസ്റ്റിൻ, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, ചലച്ചിത്ര സംവീധായകൻ സിബി മലയിൽ എന്നിവർ പൊതുസമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജോസ് തോമസ് ആവിമൂട്ടിൽ, ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ഷാജി ആറ്റുപുറം, എബി ജെ ജോസ് എന്നിവർ അറിയിച്ചു. ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളിൽ നിന്ന് പതിമൂന്ന് പേരെ വീതമാണ് ഫൈനൽ റൗണ്ടിലേക്ക് പരിഗണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 26 ഓളം കുട്ടികൾ ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. ഫൈനൽ റൗണ്ടിൽ മത്സരാർത്ഥികൾക്കായി വ്യത്യസ്ഥങ്ങളായ മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഫൈനൽ റൗണ്ടിൽ നിന്നാണ് പുരസ്‌കാരങ്ങൾക്കും മെഗാ ക്യാഷ് അവാർഡുകൾക്കുമുള്ള പ്രസംഗകരെ കണ്ടെത്തുന്നത്.