രിയാനയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മുസ്‌ലിം വിരുദ്ധ വംശഹത്യയെ നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് അപലപിച്ചു. ക്രമസമാധാനപാലനത്തിലെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ തുറന്നുകാട്ടുന്നതെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ സുഹൈബ് സി.ടി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വം ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ മസ്ജിദിനു തീവെക്കുകയും ഇമാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം ഇമാമിന്റെയും മറ്റുള്ളവരുടെയും കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും ജോലിയും നൽകണമെന്നും ആവശ്യപ്പെട്ടു

മുംബൈയിൽ ട്രെയിനിൽ ഒരു സഹ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് മുസ്‌ലിം യാത്രക്കാരെ ആർ.പി.എഫ് ജവാന്റെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അദ്ദേഹം നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം പേരുള്ള യാത്രക്കാരെ മൂന്ന് വ്യത്യസ്ത ബോഗികളിൽ കയറി കൊലപ്പെടുത്തുകയും സംഘ് പ്രത്യയശാസ്ത്രത്തെ പിന്തുണച്ച് മൊഴി നൽകുകയും ചെയ്യുന്നത് പ്രതിയുടെ മാനസികനിലയാണ് തെളിയിക്കുന്നതെന്ന് സുഹൈബ് സി.ടി പറഞ്ഞു. മാത്രമല്ല, മോദിയെയും യോഗിയെയും പോലുള്ളവർക്ക് വോട്ട് ചെയ്യാതിരിക്കുന്നതിന്റെ അനന്തരഫലം ഭീകരമാകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സംഘപരിവാർ അടിച്ചേൽപ്പിക്കുന്ന തീവ്രമായ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ്. തീവണ്ടിയിൽ കൊല്ലപ്പെട്ട മുസ്‌ലിം യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കുറ്റാരോപിതനായ കോൺസ്റ്റബിളിന് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറ്റാരോപിതർക്കെതിരെയും വ്യാജ വാർത്ത പ്രചരിപ്പിച്ച് വർഗീയ വൽക്കരിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. സംഘർഷ ബാധിത പ്രദേശനങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും സുഹൈബ് സി.ടി സർക്കാരിനോട് ആവശ്യപ്പെട്ടു.