- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ കസ്റ്റഡി മരണം: വെളിപ്പെടുന്നത് പൊലീസിന്റെ ക്രൂരമുഖം - വെൽഫെയർ പാർട്ടി
കസ്റ്റഡിയിലെടുത്ത പ്രതികളോട് പ്രാഥമികമായ മര്യാദ പോലും കാണിക്കാതെ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പൊലീസ് സ്റ്റേഷനിലെ ഇടിമുറിയിൽ കൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തി സ്വയം വിധി നടപ്പിലാക്കാൻ തുനിഞ്ഞ പൊലീസിന്റെ നടപടി കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും ക്രൂരമുഖമാണ് വെളിപ്പെടുത്തുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയിലെ പൊലീസ് നടപടികൾ സമീപകാലത്തായി കൂടുതൽ വിമർശിക്കപ്പെടുകയാണ്. ജനാധിപത്യ സമരങ്ങളെയും ജനകീയ പോരാട്ടങ്ങളെയും വരെ പ്രാകൃതമായ രീതിയിൽ നേരിടുന്ന പൊലീസ് സേന കേരളത്തിന് അപമാനമാണ്. സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്നതിന് സമാനമായ രീതിയിലുള്ള പൊലീസ് രാജ് ആണ് മലപ്പുറത്തും അരങ്ങേറുന്നത്.
തിരൂരങ്ങാടി സ്വദേശി താ മിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രീതി അതീവ ദാരുണമാണ്. താനൂർ പൊലീസ് കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായ മലപ്പുറം എസ്‌പി അടക്കമുള്ള മുഴുവൻ ആളുകളെയും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണം. ഈ കേസുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്‌റഫ്അലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.