- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക ദ്രോഹങ്ങൾക്കെതിരെ പട്ടിണി സമരം; കർഷക അവകാശ പത്രിക സമർപ്പിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ്
കോട്ടയം: സർക്കാർ സംവിധാനങ്ങളുടെ കർഷകദ്രോഹ സമീപനങ്ങൾക്കെതിരെ പട്ടിണിസമരവുമായി കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ്. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) 100 കേന്ദ്രങ്ങളിൽ വിവിധ കർഷക സംഘടനകൾ പട്ടിണിസമരം നടത്തി കർഷകദിനം കരിദിനമായി പ്രതിഷേധിക്കും. സംസ്ഥാനതല പട്ടിണിസമരം ആലപ്പുഴ കളക്റ്റ്രേറ്റ് പടിക്കൽ ഓഗസ്റ്റ് 17ന് രാവിലെ 10ന് ആരംഭിക്കും.
പട്ടിണിസമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലാ കളക്ടർമാർ മുഖേന പ്രാദേശിക കാർഷിക വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘും വിവിധ കർഷക സംഘടനകളും സംയുക്തമായി സംസ്ഥാന സർക്കാരിന് കർഷക അവകാശപത്രിക സമർപ്പിച്ചു. ഭൂപ്രശ്നങ്ങൾ, വിലത്തകർച്ച, ന്യായവില, ഉദ്യോഗസ്ഥ പീഡനങ്ങൾ, അനിയന്ത്രിത കാർഷികോല്പന്ന ഇറക്കുമതി, കർഷക പെൻഷൻ, സംഭരിച്ച നെല്ലിന്റെ വില നൽകാത്തത്, കൈവശഭൂമി തട്ടിയെടുക്കൽ, വന്യജീവി അക്രമങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങളാണ് കർഷക അവകാശപത്രികയിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.
രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനർ അഡ്വ വി സി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ ഡിജോ കാപ്പൻ, നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ദേശീയ ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളി, നെൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി,ജെ.ലാലി, കേരള അഗ്രികൾച്ചറൽ പെൻഷനഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് ജോർജ് ജോസഫ് തെള്ളിയിൽ എന്നിവർ ചേർന്ന് കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരിക്ക് സംസ്ഥാന സർക്കാരിനുള്ള കർഷക അവകാശപത്രിക കൈമാറി.