കൊച്ചി: സർക്കാരിന്റെ കാർഷികമേഖലയോടുള്ള അവഗണനയിലും കർഷകദ്രോഹ സമീപനത്തിലും പ്രതിഷേധിച്ച് ചിങ്ങം ഒന്നിലെ സർക്കാർവക കർഷക ദിനാചരണം ബഹിഷ്‌കരിച്ച് കർഷകരുടെ പട്ടിണിസമരം പ്രഖ്യാപിച്ച് കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ്. പട്ടിണിസമരത്തിന്റെ ഭാഗമായി 100 കേന്ദ്രങ്ങളിൽ കർഷക പ്രതിഷേധം സംഘടിപ്പിക്കും.

സംസ്ഥാനതല പട്ടിണി സമരം ആലപ്പുഴ കളക്റ്റ്രേറ്റ് പടിക്കൽ ഓഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും. പട്ടിണി സമരത്തിന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സൗത്ത് ഇന്ത്യ കൺവീനർ അഡ്വ വി സി സെബാസ്റ്റ്യൻ, സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ്, ജനറൽ കൺവീനർ പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ഡിജോ കാപ്പൻ, ജോർജ്ജ് സിറിയക്, അഡ്വ.പി.പി.ജോസഫ്, അഡ്വ.ജോൺ ജോസഫ്, ജോയി കണ്ണഞ്ചിറ, ജോർജ് ജോസഫ് വാതപ്പള്ളി, കെ.റോസ് ചന്ദ്രൻ, മനു ജോസഫ്, മാർട്ടിൻ തോമസ്, ആയംപറമ്പ് രാമചന്ദ്രൻ, സി.ടി.തോമസ്, എൻ ഉണ്ണികൃഷ്ണ പണിക്കർ ചേർത്തല, സി.വി.വിദ്യാധരൻ, ചാക്കപ്പൻ ആന്റണി, ജിമ്മിച്ചൻ നടുച്ചിറ, ഔസേപ്പച്ചൻ ചെറുകാട്, നൈനാൻ തോമസ്, ജോയ് കണ്ണാട്ടുമണ്ണിൽ, വി.ജെ.ലാലി, വർഗീസ് കൊച്ചുകുന്നേൽ, അപ്പച്ചൻ ഇരുവേലിൽ, ഷാജി തുണ്ടത്തിൽ, അപ്പച്ചൻ തെള്ളിയിൽ, ജോർജ് പള്ളിപ്പാടൻ, ജിനറ്റ് മാത്യു, ജോബി വടാശ്ശേരി, ബാലകൃഷ്ണൻ എംഎ, ഹരിദാസ് കല്ലടിക്കോട്ട്, സജീഷ് കുത്താമ്പൂർ, സിറാജ് കൊടുവായൂർ, പി.ജെ.ജോൺ മാസ്റ്റർ, അഷ്‌റഫ് സി.പി,. സണ്ണി തുണ്ടത്തിൽ, സുരേഷ് കുമാർ ഓടാപന്തിയിൽ, ഷുക്കൂർ കണാജെ, ഷാജി കാടമന എന്നിവരും വിവിധ കർഷകസംഘടനാ നേതാക്കളും നേതൃത്വം നൽകും.

കേരളത്തിന്റെ കാർഷികമേഖല സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സർക്കാർ സംവിധാനങ്ങൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. കാർഷികോല്പന്നങ്ങൾക്ക് ന്യായവിലയില്ല. കാലഹരണപ്പെട്ട ഭൂനിയമങ്ങൾ കരിനിയമങ്ങളായി അടിച്ചേൽപ്പിക്കുന്നു. കർഷകർക്ക് യാതൊരു സംരക്ഷണവുമില്ലാത്ത ക്രൂരത സംസ്ഥാനത്ത് നിലനിൽക്കുന്നു. വന്യജീവി അക്രമങ്ങളിലൂടെ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. കർഷകരെ ക്രൂശിക്കുന്നവർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സംരക്ഷിക്കുവാൻ നാടിനെ തീറെഴുതി കടമെടുക്കുന്നു. ഇത്തരം നീതിനിഷേധങ്ങൾക്കെതിരെയാണ് സർക്കാർവക കർഷകദിനാചരണം ബഹിഷ്‌കരിച്ച് പട്ടിണിസമര പ്രതിഷേധം കർഷകർ സ്വീകരിച്ചിരിക്കുന്നതെന്നും കർഷക പ്രക്ഷോഭങ്ങൾ സംസ്ഥാന വ്യാപകമാക്കുമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് പറഞ്ഞു.