മേലുകാവ്: ഇലവീഴാപൂഞ്ചിറ വികസനത്തിന് ഗതിവേഗം കൂട്ടുന്ന ഇലവീഴാപൂഞ്ചിറ റോഡ് നവീകരണത്തിന്റെ അവസാനഘട്ട ബി എം ബിസി ടാറിങ് പുരോഗതി മാണി സി കാപ്പൻ എം എൽ എ വിലയിരുത്തി. 11 കോടി രൂപ ചെലവൊഴിച്ച് 5.5 കിലോമീറ്റർ ദൂരമാണ് അവസാനഘട്ട നവീകരിക്കുന്നത്. ഇലവീഴാപൂഞ്ചിറയുടെ വികസനത്തിന് റോഡ് നവീകരണം നിർണ്ണായക പങ്ക് വഹിക്കുമെന്ന് എം എൽ എ പറഞ്ഞു. നവീകരണ പ്രവർത്തനങ്ങളിൽ എം എൽ എ സംതൃപ്തി പ്രകടിപ്പിച്ചു. ഡിസിസി സെക്രട്ടറി ജോയി സ്‌കറിയ, ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുനിൽ ഐസക്, തങ്കച്ചൻ മുളകുന്നം എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.