- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ ഓണാരവം 2023 സമാപിച്ചു
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ടെക്നോപാർക്കിൽ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം ''പ്രതിധ്വനി ഓണാരവം 2023' സമ്മാനദാനത്തോടെ ഭവാനിയിൽ കഴിഞ്ഞ ദിവസം സമാപിച്ചു. ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ എ സമ്മാനദാനം നിർവഹിച്ചു.
റൈസ് ബക്കറ്റ് ചലഞ്ച
പ്രതിധ്വനി ഐ ടി ജീവനക്കാരിൽ നിന്നും സംഭരിച്ച അരി ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന ടെക്നോപാർക്കിലെ നോൺ ഐ ടി ജീവനക്കാർക്ക് ഓണ സമ്മാനമായി നൽകി. പ്രതിധ്വനി ടെക്‌നോപാർക്കിലെ കെട്ടിടങ്ങൾക്ക് മുന്നിൽ സ്ഥാപിച്ച ബക്കറ്റുകളിൽ ഐ ടി ജീവനക്കാർ നിക്ഷേപിച്ച 5kg അരി പാക്കറ്റുകളാണ് വിതരണം ചെയ്തത്. ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന അഞ്ഞൂറിലധികം നോൺ ഐ ടി ജീവനക്കാർക്കാണ് ഓണസമ്മാനമായി അരി വിതരണം ചെയ്തത്.
മത്സരങ്ങളും വിജയികളും
1. അഖില ടെക്‌നോപാർക്ക് വടംവലി
നൂറിലധികം ഐ ടി കമ്പനികൾ പങ്കെടുത്ത, ടെക്‌നോപാർക്കിലെ ഏറ്റവും വലിയ ഓണം ഇവന്റ് 'അഖില ടെക്‌നോപാർക്ക് വടംവലി' നിള ബിൽഡിങ്ങിനു മുന്നിലാണ് നടന്നത്.
പുരുഷന്മാർ: ഒന്നാം സ്ഥാനം - യു എസ് ടി (UST) (11,111 രൂപയും ട്രോഫിയും പഴക്കുലയും)
രണ്ടാം സ്ഥാനം - വേ ഡോട്ട് കോം (way.com)( Rs.5,555/- രൂപയും ട്രോഫിയും)
വനിതകൾ: ഒന്നാം സ്ഥാനം - എച്ച് &ആർ ബ്ലോക്ക് (H&R Block) (11,111 രൂപയും ട്രോഫിയും പഴക്കുലയും)
രണ്ടാം സ്ഥാനം - ഫക്കീ ടെക്നോളജീസ് (Fakeeh Technologies)( Rs.5,555/- രൂപയും ട്രോഫിയും)
2. ഓണത്തിരുവാതിര
ഐ ടി കമ്പനികൾ തമ്മിലുള്ള ഓണത്തിരുവാതിര മത്സരത്തിൽ 15 ഐ ടി കമ്പനികൾ പങ്കെടുത്തു. വനിതകൾക്ക് വേണ്ടി മാത്രമായിരുന്നു ഓണത്തിരുവാതിര മത്സരം.
ഒന്നാം സ്ഥാനം - ഇന്നോവൽ ഡിജിറ്റൽ സോലൂഷൻസ് (Innoval Digital Solutions) - (5,000 രൂപയും ട്രോഫിയും)
രണ്ടാം സ്ഥാനം - ഓസ്പിയൻ ടെക്നോലാജീസ് (Ospyn Technologies) (3,000 രൂപയും ട്രോഫിയും)
മൂന്നാം സ്ഥാനം - നൊറാടെൽ ഇന്ത്യ (Noratel India) (1,000 രൂപയും ട്രോഫിയും)
3. ഓണമധുരം - പായസം ഫെസ്റ്റ്
ഐ ടി ജീവനക്കാർക്ക് വിവിധങ്ങളായുള്ള ഓണപ്പായസം പാകം ചെയ്തു ടെക്‌നോപാർക്കിലെ നമ്മുടെ തന്നെ സഹപ്രവർത്തകർക്ക് നൽകാനുള്ള അവസരമാണ് പ്രതിധ്വനി ഓണമധുരത്തിലൂടെ ഒരുക്കിയത്. വിവിധ ഐ ടി കമ്പനികളിൽ നിന്നും ഇരുപതിലധികം പായസങ്ങൾ ആണ് മത്സരത്തിനെത്തിയത്.
ഒന്നാം സ്ഥാനം - ഫ്രാങ്ക്ളിൻ വിൻസ്റ്റൺ - ടൈംസ് വേൾഡ് (Times world) (5,000 രൂപയും ട്രോഫിയും)
രണ്ടാം സ്ഥാനം - വിദ്യ റാണി - ടൈംസ് വേൾഡ് (Times world) (3,000 രൂപയും ട്രോഫിയും)
പീപ്പിൾസ് ചോയ്‌സ് - അഞ്ജിത വിനീത് - ഇന്നോവൽ ഡിജിറ്റൽ (Innoval digital) (1000 രൂപയും ട്രോഫിയും)
4. ഓണപ്പൂവിളി -അത്തപ്പൂക്കള മത്സരം
മുപ്പത്തിഅഞ്ചിലധികം ഐ ടി കമ്പനികൾ പങ്കെടുത്ത 'ഓണപ്പൂവിളി' അത്തപ്പൂക്കള മത്സരം മത്സരം രണ്ടു ദിവസങ്ങളിൽ ആയി ആണ് നടന്നത്.
ഒന്നാം സ്ഥാനം - അരാമിസ് ഇമേജിങ് (Aramis imaging LLP) (10,000 രൂപയും ട്രോഫിയും)
രണ്ടാം സ്ഥാനം - ഔറിൻപ്രോ (Aurionpro Solutions Pvt Ltd) (5,000 രൂപയും ട്രോഫിയും)
ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ശ്രീമതി ഗീത ഗോപിനാഥ്, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രോഗ്രാം ജനറൽ കൺവീനർ രാഹുൽ ചന്ദ്രൻ, പ്രതിധ്വനി സ്റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ എന്നിവരും പങ്കെടുത്തു. ജാതി മതഭേദങ്ങളില്ലാത്ത, സമഭാവനയുടെ, സമത്വത്തിന്റെ, പരസ്പര സഹോദര്യത്തിന്റെ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത, ആസ്വദിക്കാനെത്തിയ എല്ലാ ഐ ടി ജീവനക്കാർക്കും നന്ദി.