ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് അമ്പലക്കുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങൾക്ക് ഇത്തവണത്തെ ഓണക്കോടി സമ്മാനിച്ച് കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റി . വെൽഫെയർ പാർട്ടി ബാലുശേരി മണ്ഡലം കമ്മിറ്റി കോളനിയിൽ സംഘടിപ്പിച്ച ഓണഘോഷത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ അവിടത്തെ താമസക്കാരായ എഴുപതോളം പേർക്ക് ഓണക്കോടി വിതരണം ചെയ്തു. വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ശശീന്ദ്രൻ ബപ്പങ്ങാട്, മണ്ഢലം പ്രസിഡണ്ട് ഷംസുദ്ദീൻ അത്തോളി, പ്രവാസി വെൽഫെയർ ബഹ്റൈൻ സാരഥി ഷെറീഫ് കായണ്ണ, ഊരു മൂപ്പൻ ബിജു, ഊര് കൂട്ടായ്മ സെക്രട്ടറി ഗീത, ട്രഷറർ അനു തുടങ്ങിയവർ സംബന്ധിച്ചു. കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റി നടത്തി വരുന്ന സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായാണ് ഓണാഘോഷ വേളയിൽ വിലക്കയറ്റം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന അമ്പലക്കുന്ന് നിവാസികൾക്ക് സ്‌നേഹ സമ്മാനം വിതരനം ചെയ്തതെന്ന് കൾച്ചറൽ ഫോറം ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടൻ പറഞ്ഞു.