- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. പത്മകുമാർ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു
തിരുവനന്തപുരം, സെപ്റ്റംബർ 5: സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്ലാസ്റ്റിക്ക് സർജറി വിഭാഗം മുൻ മേധാവിയും പ്രൊഫസറുമായ ഡോ. പത്മകുമാർ രചിച്ച 'ബയോഹസാഡ്' എന്ന നോവൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ, കഥാകൃത്തും പത്രപ്രവർത്തകനുമായ ബി. മുരളിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
പ്രശസ്ത പ്ലാസ്റ്റിക്ക് സർജനായ ഡോ. പത്മകുമാറിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് കൃതിയാണിത്. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കാണാപ്പുറങ്ങളാണ് നോവൽ മുന്നോട്ടു വയ്ക്കുന്നത്. ചടങ്ങിൽ ഡോ. ശിവശങ്കര പിള്ള, പ്രഫ. ഡോ. നാരായണൻ നായർ എന്നിവരും പങ്കെടുത്തു.
Next Story