- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമനിധികളിൽ നിന്നും പണം കവർന്നെടുക്കാൻ ശ്രമിക്കുന്ന സർക്കാർ നീക്കം തിരുത്തണം - ജ്യോതിവാസ് പറവൂർ
തിരുവനന്തപുരം. സർക്കാർ ധൂർത്തിന്റെ ബാധ്യത തീർക്കുന്നതിനായി ക്ഷേമനിധി ബോർഡുകളിൽ നിന്നും 1700 കോടി രൂപ വായ്പയെടുക്കാനുള്ള സർക്കാർ തീരുമാനം തിരുത്തണം മുഖ്യമന്ത്രിയുടേയും, മന്ത്രിമാരുടെയും ആഡംബരങ്ങൾക്ക് പണം നൽകാനല്ല തൊഴിലാളികൾ ക്ഷേമനിധിബോർഡിന് അംശാദായം നൽകുന്നതെന്നും.
ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷനും മറ്റാനുകൂല്യങ്ങളും നാളുകളായി മുടങ്ങിയിരിക്കുന്ന സാഹചര്യമാണുള്ളത്. ബജറ്റുകളിൽ പോലും തൊഴിലാളി ക്ഷേമത്തിന് പദ്ധതികൾ പ്രഖ്യാപിക്കാത്ത സർക്കാരാണ് ക്ഷേമനിധികളിൽ നിന്ന് പണം കവർന്നെടുക്കാൻ ശ്രമിക്കുന്നത് . തൊഴിലാളികൾക്കുനേരെ നിരന്തരം ആക്ഷേപമുന്നയിച്ചു കൊണ്ടിരിക്കുന്ന ഇടതു നയങ്ങളുടെ തുടർച്ചയാണിത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത്
ഇതിനെതിരെ ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്രസ്താവനയിലൂടെ ആവശ്യപെട്ടു
Next Story