കോഴിക്കോട്: മുദ്രാവാക്യം വിളിച്ചെന്ന കള്ളക്കേസ് ചുമത്തി കഴിഞ്ഞ 45 ദിവസമായി ജയിലിൽ പാർപ്പിച്ചിരുന്ന എസ് ഡി റ്റി യു സംസ്ഥാന പ്രസിഡന്റ് എ വാസുവിനെ കുറ്റവിമുക്തനാക്കിയ കോടതിവിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് എസ്.ഡി.റ്റി.യു സംസ്ഥാന ജനറൽ സെക്രട്ടറി തച്ചോണം നിസാമുദ്ദീൻ.

ഓരോ പ്രകടനങ്ങളുടെ പേരിലും പ്രതിഷേധിക്കുന്നവരുടെ മേൽ കേസ് ചുമത്തി പിഴയടപ്പിക്കുന്ന ഭരണകൂട നിലപാടിനെതിരെയാണ് കുന്ദമംഗലം കോടതിയുടെ വിധി. ഈ സുപ്രധാന വിധി മാനിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പ്രതിഷേധിക്കുന്ന, മുദ്രാവാക്യം വിളിക്കുന്ന, ജനാധിപത്യ അവകാശം ഉപയോഗിക്കുന്ന പൗരനെതിരായി നടപ്പാക്കുന്ന പിഴക്കുറ്റം നിയമനിർമ്മാണത്തിലൂടെ എടുത്തുമാറ്റാൻ സർക്കാർ തയ്യാറാകണം. ജയിൽ മോചിതനായ സംസ്ഥാന പ്രസിഡന്റ്് എ വാസുവിന് ദേശീയ- സംസ്ഥാന നേതാക്കൾ സ്വീകരണം നൽകി.

എ വാസുവിന്റെ മോചനത്തിനു വേണ്ടി യൂനിയൻ പ്രഖ്യാപിച്ചിരുന്ന 14 ലെ ജില്ലാതല സമരപരിപാടികളും 16ന് നിശ്ചയിച്ചിരുന്ന ഉപവാസ സമരവും ഒഴിവാക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി അറിയിച്ചു.
കോഴിക്കോട് ടൗണിൽ എസ്.ഡി.റ്റി.യു ഒരുക്കിയ സ്വീകരണ പരിപാടിയിൽ ദേശീയ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, ദേശീയ ട്രഷറർ പി പി മൊയ്തീൻ കുഞ്ഞ്, സംസ്ഥാന ജനറൽ സെക്രട്ടറി തച്ചോണം നിസാമുദ്ദീൻ, സംസ്ഥാന സെക്രട്ടറി സലീം കാരാടി, സംസ്ഥാന സമിതി അംഗങ്ങളായ ഇസ്മായിൽ കമ്മന, വിളയോടി ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് ഹുസൈൻ മണക്കടവ്, ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് കരുവൻപൊയിൽ, ട്രഷറർ ഒ ഹമീദലി, സിദ്ദിഖ് ഈർപ്പണ, മുഹമ്മദ് പയ്യോളി തുടങ്ങിയവർ പങ്കെടുത്തു.

തച്ചോണം നിസാമുദ്ദീൻ