- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നഗ്‌നവാനരൻ, നഗ്‌നനാരി, നഗ്‌നപുരുഷൻ എന്നീ വിവർത്തനപുസ്തകങ്ങൾ പ്രകാശനം ചെയ്തു
തിരുവനന്തപുരം: നിരവധി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ ഡസ്മണ്ട് മോറിസ് രചിച്ച ദ നേക്കഡ് ഏപ്പ്, ദ നേക്കഡ് വുമൺ, ദ നേക്കഡ് മാൻ എന്നിവയുടെ മലയാളം പരിഭാഷയായ നഗ്‌നവാനരൻ, നഗ്‌നനാരി, നഗ്‌നപുരുഷൻ എന്നീ പുസ്തകങ്ങളുടെ പ്രകാശനം കാര്യവട്ടം ക്യാമ്പസ് മലയാളം വിഭാഗത്തിലെ സെമിനാർ ഹാളിൽ ഡോ. കെ. ജയകുമാർ ഐ.എ.എസ് എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായ നീരദ സുരേഷിന് നൽകി നിർവഹിച്ചു.
കേരള സർവകലാശാല ഏ.ആർ. രാജരാജവർമ്മ ട്രാൻസ്ലേഷൻ സ്റ്റഡി സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ. ആർ. ദീപ്തി പുസ്തകങ്ങൾ പരിചയപ്പെടുത്തി. കേരള സർവകലാശാല കേരള പഠനവിഭാഗംമേധാവി സി. ആർ.പ്രസാദ്, വിവർത്തകൻ കെ. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. കേരള സർവകലാശാല ഏ.ആർ. രാജരാജവർമ്മ ട്രാൻസ്ലേഷൻ സ്റ്റഡി സെന്റർ ഡയറക്ടർ ഡോ. സീമ ജെറോം സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സബ് എഡിറ്റർ അനുപമ ജെ. നന്ദിയും പറഞ്ഞു. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥാപക ഡയറക്ടർ കെ.കുഞ്ഞികൃഷ്ണൻ വിവർത്തനം ചെയ്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 3 പുസ്തകങ്ങൾ യഥാക്രമം 240, 425, 400 എന്നിങ്ങനെ ആകെ 1065 രൂപമുഖവിലയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭിക്കും.