സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഒബ്‌സെർവറ്ററി ആയ 'ആദിത്യ-എൽ1' നടത്തുന്ന ശാസ്ത്ര പരീക്ഷണങ്ങളും അതിന്റെ ലക്ഷ്യവും വിശദമാക്കുന്ന ശാസ്ത്രപ്രഭാഷണം കേരള സ്റ്റേറ്റ് സയൻസ് & ടെക്‌നോളജി മ്യൂസിയവും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റേറിയത്തിലെ സെമിനാർ ഹാളിൽ സെപ്റ്റംബർ 23 ശനിയാഴ്ച രാവിലെ 10:30 ന് ആദിത്യ-എൽ1 ദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞരിൽ ഒരാളായ ഡോ. ആർ സതീഷ് തമ്പി മിഷന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കും.

അദ്ധ്യാപകരും, വിദ്യാർത്ഥികളും, ശാസ്ത്രതല്പരരായ പൊതുജനങ്ങളും ആദിത്യ-എൽ1 ദൗത്യത്തെ അടുത്തറിയാൻ ഈ അവസരം വിനിയോഗിക്കണമെന്ന് കേരള സ്റ്റേറ്റ് സയൻസ് & ടെക്‌നോളജി മ്യൂസിയം ഡയറക്ടർ ശ്രീ സോജു എസ് എസ് അറിയിച്ചു.

വിശദവിവരങ്ങൾക്കായി ബന്ധപ്പെടുക : 9387224226, 9400010810