- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കായിക പരിശീലന പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും
തിരുവനന്തപുരം: ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്കായി റെയ്സ് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി ഇന്ന് (ശനി) രാവിലെ 11ന് മുൻ അംബാസഡർ റ്റി.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇന്ത്യൻ അത്ലെറ്റും അർജുനാ അവാർഡ് ജേതാവുമായ രൂപാ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാവും.
ഗോകുലം എഫ്.സി സംഘടിപ്പിക്കുന്ന കിങ്സ് ലീഗിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളായ അമൽ.ബി, ഷിജു ബി.കെ എന്നിവരെ ആദരിക്കും. ഡിഫറന്റ് ആർട് സെന്റർ മാനേജർ സുനിൽരാജ് സി.കെ, മാജിക് പ്ലാനറ്റ് മാനേജർ രാഖീരാജൻ തുടങ്ങിയവർ പങ്കെടുക്കും. ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്ററിൽ കലകൾക്ക് പുറമെ കായിക പരിശീലനവും സാധ്യമാക്കുന്നതിനും പാരാലിംപിക്സ് അടക്കമുള്ള മത്സര വേദികളിലേയ്ക്ക് കുട്ടികൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് റെയ്സ് പദ്ധതി ആരംഭിക്കുന്നത്.