- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുൾപൊട്ടൽ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ
പാലാ: ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ സംഭവിച്ച പ്രദേശങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ആവശ്യമായ സുരക്ഷയും ആവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്ന് ജില്ലാ കളക്ടർ, ആർ ഡി ഒ, തഹസിൽദാർ എന്നിവർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.
ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവരുടെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് അടിയന്തിരമായി പൂർത്തീകരിച്ച് റിപ്പോർട്ട് ലഭ്യമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നാശനഷ്ടം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം കാലതാമസമില്ലാതെ ലഭ്യമാക്കണമെന്ന് മാണി സി കാപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സെബാസ്റ്റ്യൻ അങ്ങാടി, താഹ തലനാട്, വിനോദ് വേരനാനി, ബേബി പൊതനക്കുന്നേൽ സെൻ തേക്കുംകാട്ടിൽ തുടങ്ങിയവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.