തിരുവനന്തപുരം: സിഐ.ഓ കേരളാ ഘടകത്തിന്റെ 'ഗോഡ്‌സ് ഓൺ സിഐ.ഓ കോൺക്ലേവ് 2023' സസപ്തംബർ 23ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ച് നടക്കും. സാങ്കേതിക വിദ്യ, വിജ്ഞാനം പങ്കിടൽ,സാംസ്‌കാരിക കൂട്ടായ്മ എന്നിവയുടെ സമന്വയമായ കോൺക്ലേവ് സാങ്കേതിക രംഗത്തെ മികച്ച കോൺക്ലേവുകളിൽ ഒന്നായിരിക്കും.സാങ്കേതിക വിദഗ്ദർ, ചീഫ് ഇൻഫർമേഷൻ ഒഫീസേഴ്‌സ് , ഇന്ത്യ, മിഡിൽ ഈസ്റ്റ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഐ.ടി.തലന്മാർ എന്നിവരുടെ കൂട്ടായ്മയാണ് സിഐ.ഓ കോൺക്ലേവ്.

ഉൾക്കാഴ്ചയുള്ളതും ഫലപ്രദമായതുമായ സാങ്കേതിക വിദഗ്ദരുടെ ശൃംഗല സൃഷ്ട്ടിക്കുകയെന്ന കാഴ്ചപ്പാടോടുകൂടിയാണ് സിഐ.ഓ ക്ലബ് പ്രവർത്തിക്കുന്നതെന്ന് സിഐ.ഓ അസ്സോസിയേഷൻ ഐ.ടി.സർവീസ് ഡയറക്ടർ ആയ സുഗീഷ് സുബ്രമണ്യം പറഞ്ഞു. 23 ന് രാവിലെ 11 മണി മുതൽ തിരുവനന്തപുരം ഹയാത്ത് റീഗൻസിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ശശി തരൂർ എംപി മുഖ്യ പ്രഭാഷണം നടത്തും. സിഐ.ഓ ക്ലബും കേരള പൊലീസ് സൈബർ ഡോമുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് സംസാരിക്കും. സൺടെക്കിന്റെ ഐ.ടി. മേധാവിയും സിഐ.ഓ ക്ലബ് കേരള ഘടകത്തിന്റെ പ്രസിടന്റുമായ ബി.ശ്രീകുമാർ സ്വാഗത പ്രസംഗം നടത്തുന്ന ചടങ്ങിൽ സ്‌പെപെറിഡിയൻ ടെക്‌നോളജിസ് ഐ.ടി. സർവീസ് ഡയറക്ടറും സിഐ.ഓ ക്ലബ് കേരള ഘടകത്തിന്റെ ട്രഷററുമായ സുഗീഷ് സുബ്രമണ്യം നന്ദി പ്രസംഗവും നടത്തും.

ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിൾ,ടെൽ,എച്.പി,ടെലക്കോം കമ്പനികളായ വോഡഫോൺ,എയർടെൽ,സിഫി,ഐ.ടി സെക്യൂരിറ്റി സൊല്യൂഷൻ ദാതാക്കളായ ഫോർട്ടിനെറ്റ്,ക്രൌഡ് സ്‌ട്രൈക്ക്, സെന്റിനൽ വൺ, സോഫ്‌ഫോസ്, ഉൽപ്പനാധിഷ്ടിത കമ്പനികളായ കോംവാൾട്ട്, മാനേജ് എഞ്ചിൻ, സോഹോ ,സിസ്റ്റം integratorsആയ സ്‌കൈലാർക്ക്, വെർടെക്‌സ്, മാഗ്‌നം, ടെക്‌നോ ലൈൻ തുടങ്ങിയ നിരവധി സുപ്രധാന സ്ഥാപനങ്ങൾ കോൺക്ലേവിന്റെ ഭാഗമാകും