- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രൈനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കരുത് - വെൽഫെയർ പാർട്ടി
മലപ്പുറം:റെയിൽവെ യാത്ര സൗകര്യങ്ങൾ വെട്ടിക്കുറച്ച് സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന്വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് പറഞ്ഞു.
കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാനപ്പെട്ട ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടക്കുറിക്കുന്നത് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നതാണ്. നിലവിൽ ആവശ്യത്തിന് സീറ്റുകൾ ലഭിക്കാതെ പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുന്നതാണ് ഈ നടപടി.
റെയിൽ ഗതാഗത സൗകര്യങ്ങൾ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാക്കുന്ന നരേന്ദ്ര മോദി സർക്കാറിന്റെ നടപടികൾക്കെതിരെ റെയിൽവേ സ്റ്റേഷനുകളിലേക്കടക്കം ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനും ജില്ലാ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.സംസ്ഥാന സർക്കാറും എംപിമാർ അടക്കമുള്ള ജനപ്രതിനിധികളും ഈ വിഷയത്തിൽ ഗൗരവത്തിൽ ഇടപെടണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്‌റഫ്അലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.