- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോഡ്‌സ് ഓൺ സിഐ.ഒ. കോൺക്ലേവ് 2023
തിരുവനന്തപുരം: സിഐ.ഓ കേരളാ ഘടകത്തിന്റെ 'ഗോഡ്‌സ് ഓൺ സിഐ.ഓ കോൺക്ലേവ് (സസപ്തംബർ 23ന്) തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ച് നടന്നു.ഗൂഗിൾ, സിഫി, സോഹോസ് (sophos), ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിൾ,ടെൽ,എച്.പി,ടെലക്കോം വോഡഫോൺ,സിഫി,ഐ.ടി സെക്യൂരിറ്റി സൊല്യൂഷൻ ദാതാക്കളായ ഫോർട്ടിനെറ്റ്,ക്രൌഡ് സ്‌ട്രൈക്ക്, സെന്റിനൽ വൺ, സോഫ്‌ഫോസ്, ഉൽപ്പനാധിഷ്ടിത കമ്പനികളായ കോംവാൾട്ട്, മാനേജ് എഞ്ചിൻ, സിസ്റ്റം integratorsആയ സ്‌കൈലാർക്ക്, വെർടെക്‌സ്, മാഗ്‌നം, ടെക്‌നോ ലൈൻ തുടങ്ങിയ കമ്പനികളുടെ സിഐ.ഒ മാർ പങ്കെടുത്ത കോണ്‌ക്ലേവിൽ എംപി ശശി തരൂർ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവർ മുഖ്യാതിഥികളായിരുന്നു. കേരള സർക്കാരിന്റെ സൈബർ ഡോം വിഭാഗത്തിന് വേണ്ടി സിഐ.ഓ ക്ലബ് നൽകുന്ന സേവനങ്ങൾ വളരെ വലുതാണെന്ന് ചടങ്ങിൽ പങ്കെടുത്ത്‌കൊണ്ട് മനോജ് എബ്രഹാം പറഞ്ഞു. എ.ഐ, ചാറ്റ് ജി.പി.ടി പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ നൽകുന്ന വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇനിയും ഐ.ടി രംഗത്ത് ധാരാളം ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട് എന്ന് ശശി തരൂർ എംപി പറഞ്ഞു.
സാങ്കേതിക വിദ്യ, വിജ്ഞാനം പങ്കിടൽ,സാംസ്‌കാരിക കൂട്ടായ്മ എന്നിവയുടെ സമന്വയമായ കോൺക്ലേവിൽ വിവിധ കമ്പനികൾ ഐ.ടി രംഗത്ത് നൽകുന്ന തങ്ങളുടെ പുതിയ സേവനങ്ങളെക്കുറിച്ച് സംസാരിച്ചു. സിഐ.ഓ ക്ലബിന്റെ ഉദ്ധേശലക്ഷ്യങ്ങളെക്കുറിച്ച് അസോസിയേഷന്റെ കേരള ഘടകത്തിന്റെ പ്രസിഡണ്ടായ ബി.ശ്രീകുമാർ വിശദീകരിച്ചു. എസ്.എഫ്.ഓ ടെക്‌നോളജീസ് സിഐ.ഓ ആയ പ്രിൻസ് ജോസഫ് സിഐ.ഓ ക്ലബിന്റെ അടുത്ത വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. സിഐ.ഓ അസ്സോസിയേഷൻ ഐ.ടി.സർവീസ് ഡയറക്ടർ സുഗീഷ് സുബ്രമണ്യം നന്ദി അറിയിച്ചു.