- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിത്യ-എൽ1 ദൗത്യം: ശാസ്ത്രപ്രഭാഷണം സെപ്റ്റംബർ 23 ന് നടന്നു
ആദിത്യ - എൽ1 ദൗത്യത്തെ കുറിച്ച് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി യും സംയുക്തമായി തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ നടത്തിയ സെമിനാറിൽ വിക്രം സരാഭായി സ്‌പേസ് സെന്റർ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി യിലെ ശാസ്ത്രജ്ഞൻ ഡോ. R. സതീഷ് തമ്പി മുഖ്യപ്രഭാഷണം നടത്തി.
സൂര്യനെ കുറിച്ച് പഠിക്കാൻ ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ആദിത്യ - എൽ 1 എന്ന ഒബ്‌സെർവറ്ററി യുടെ പ്രത്യേകതകളെ കുറിച്ചും അത് ഉപയോഗിച്ച് നടത്താൻ ഉദ്ദേശിക്കുന്ന വിവിധ ശാസ്ത്ര പരീക്ഷണങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പരിചിതപ്രപഞ്ചത്തിന്റെ 99% ദ്രവ്യമാനവും ഉൾക്കൊള്ളുന്ന പ്ലാസ്മയെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ചു കൊണ്ടു തന്നെ പ്രഭാഷണം തുടങ്ങി. അതിനു ശേഷം സൂര്യന്റെ പ്രത്യേകതകളെക്കുറിച്ച് വിവരിച്ചു. സൗരചക്രം, സൗരകളങ്കൾ, സൗരവായു പ്രവാഹം എന്നിവയുടെ ഉത്ഭവവും വിവരിച്ചു. അതിനു ശേഷം ബഹിരാകാശ കാലാവസ്ഥയെ കുറിച്ചും അതിൽ സൂര്യന്റെ പങ്കിനെ പറ്റിയും ബഹിരാകാശ കാലാവസ്ഥ പ്രവചത്തിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. പിന്നീട് ആദിത്യ- എൽ 1 ദൗത്യത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ആദിത്യ- എൽ 1 പേടകത്തിലെ പി.എ.പി.എ പേലോഡിന്റെ പ്രവർത്തനം വിശദീകരിച്ചു കൊണ്ട് ശാസ്ത്ര പ്രഭാഷണം ഉപസംഹരിച്ചു. ചോദ്യോത്തര വേളയ്ക്കു ശേഷം കൃതജ്ഞത പ്രസംഗത്തോടു കൂടി കാര്യപരിപാടികൾ സമാപ്തമായി.ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അദ്ധ്യാപകരും നൂറുകണക്കിന് വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു. ഡോ. വി. ശശികുമാർ, ഡോ. പി പി രാജീവൻ എന്നിവരും സംസാരിച്ചു.