27 -9- 2023 ബുധനാഴ്ച കലൂർ റിന്യൂവൽ സെന്റ്റിൽ വച്ച് നാഷണൽ പ്രോഗ്രസ്സീവ് പാർട്ടിയുടെ സംസ്ഥാന നേതൃ കൺവൻഷൻ നടന്നു. യോഗത്തിൽ പാർട്ടി വൈസ് ചെയർമാൻ കെ ഡി ലൂയിസ് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി ചെയർമാൻ വി .വി . അഗസ്റ്റിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .റബ്ബർ നാളികേര നെൽക്കർഷകരുടെ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരവും മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സത്വര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

സീറോ മലബാർ സഭ ലയ്റ്റി കമ്മിഷൻ സെക്രട്ടറി ശ്രീ ടോണി ചിറ്റിലപ്പള്ളി ക്രൈസ്തവ ന്യൂനപക്ഷങ്ങളും കേരള രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ നയിച്ചു .ജനറൽ സെക്രട്ടറിമാരായ ജോയ് എബ്രഹാം തമ്പി എരുമേലിക്കര സൺ ഇന്ത്യ വൈസ് പ്രസിഡണ്ട് തോമസ് മാത്യു യൂത്ത് ഫോറം കൺവീനർ ജയ്‌സൺ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരതത്തിലെ മൈക്രോ ന്യൂനപക്ഷങ്ങൾ ആയ ക്രിസ്ത്യാനികൾക്ക് സംവരണ അനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യൂത്ത് ഫോറം കൺവീനർ ജയ്‌സൺ ജോൺ അവതരിപ്പിച്ചു . അഡ്വ. സാബു ജോൺ ജോസ് ഇടശ്ശേരി എന്നിവർ പ്രമേയത്തെ പിന്തുണച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ വടശ്ശേരി നന്ദി പറഞ്ഞു