- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ ഉദ്യാന നഗരിയിലെ നെട്ടിശ്ശേരി മുക്കാട്ടുകര റോഡുകളുടെ ശോചനീയാവസ്ഥയിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു
കേരളത്തിന്റെ നെഴ്‌സറികളുടെ ഈറ്റില്ലമായ മണ്ണുത്തി പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന നെട്ടിശ്ശേരി മുക്കാട്ടുകര പ്രദേശങ്ങളിലെ റോഡുകളിൽ പോലും നെഴ്‌സറി ആരംഭിക്കുവാൻ സാധിക്കുന്ന അവസ്ഥയിലാണ്. മുക്കാട്ടുകര നായരങ്ങാടി റോഡ്, നെട്ടിശ്ശേരി കുറ്റിമുക്ക് റോഡ്, നെട്ടിശ്ശേരി പനഞ്ചകം റോഡ്, ഗ്രീൻ ഗാർഡൻ റോഡ് തുടങ്ങിയവ തകർന്ന നിലയിലാണ്. ഇവിടങ്ങളിൽ വാഹനങ്ങൾ കേടുവരുകയും, അപകടങ്ങൾ തുടർക്കഥയാകുകയും ചെയ്യുന്നത് നാട്ടുകാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്.
റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രദേശ വാസികളുടെ ജനകീയ പ്രതിഷേധം 2023 ഒക്ടോബർ 8 ഞായറാഴ്ച രാവിലെ 9 മണിക്ക് നെട്ടിശ്ശേരി ആൽ പരിസരത്ത് സംഘടിപ്പിക്കുന്നു. അധികാരികളുടെ കണ്ണ് തുറക്കുന്നതിനു വേണ്ടി ആദ്യം ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും, പിന്നീടുള്ള പ്രതിഷേധങ്ങൾ പത്ര മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതാണ്. സമരത്തിന്റെ മൂന്നാം ഘട്ടമാണ് ഈ ജനകീയ പ്രതിഷേധം അതും കഴിഞ്ഞു് ശരിയാക്കാത്ത പക്ഷം നവംബർ 26 ന് സത്യാഗ്രഹ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അറിയിച്ചു.