- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനമന്ദിരോദ്ഘാടനവും വൈജ്ഞാനിക പുരസ്കാരവിതരണവും നാളെ
തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരോദ്ഘാടനവും ഒരുലക്ഷം രൂപ വീതമുള്ള എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്കാരം, എംപി.കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയുടെ വിതരണവും 55-ാംവാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും നാളെ (ഒക്ടോബർ 13ന് വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഫിഷറീസ്-സാംസ്കാരിക-യുവജനകാര്യവകുപ്പുമന്ത്രി ശ്രീ. സജി ചെറിയാൻ ആധ്യക്ഷ്യം വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, അഡ്വ.ജി. ആർ. അനിൽ, അഡ്വ. ആന്റണി രാജു, അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ., മേയർ ആര്യ രാജേന്ദ്രൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ ഐ.എഫ്.എസ്., കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ എന്നിവർ സംസാരിക്കും.
എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരജേതാവ് അഭിലാഷ് മലയിൽ ('റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും: മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ'), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരജേതാവ് ആശാലത
(Argumentative Indians എന്ന കൃതിയുടെ പരിഭാഷയായ താർക്കികരായ ഇന്ത്യക്കാർ) എന്നിവർ ഒരു ലക്ഷം രൂപ വീതമുള്ള പുരസ്കാരം ഏറ്റുവാങ്ങും. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്കാരം ഡോ. അശോക് എ. ഡിക്രൂസ് (പദവർഗീകരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ മലയാളവ്യാകരണ കൃതികൾ മുൻനിർത്തിയുള്ള പഠനം), ഡോ.രതീഷ് ഇ. (ഇന്ത്യൻ സാംസ്കാരിക ദേശീയവാദവും മലയാളവിമർശനവും) എന്നിവർ 50000 രൂപ വീതം പങ്കിടും.
അക്കാദമിക-ഭരണവിഭാഗം അടങ്ങുന്ന പുതിയ ആസ്ഥാന മന്ദിരം നന്തൻകോട് നളന്ദയിൽ നിലവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് പിറകിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.