കൊച്ചി:നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ നേതൃയോഗം ഇസ്രയേലിൽ നടക്കുന്ന യുദ്ധക്കൊതിയന്മാരായ ഹമാസ് ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിച്ചു. നിരപരാധികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും അതിക്രൂരമായി കൂട്ടക്കൊല ചെയ്യുകയും ബന്ദികൾ ആക്കുകയും ചെയ്യുന്ന ഹീനമായ പ്രവർത്തി അത്യന്തം അപലപനീയവും നിന്ദ്യവും ആണെന്ന് പാർട്ടി വൈസ് ചെയർമാൻ കെ. ഡി. ലൂയിസ് പ്രസ്താവിച്ചു.

ഈ പൈശാചിക പ്രവർത്തിക്കെതിരെ ലോകരാഷ്ട്രങ്ങൾ രംഗത്തുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം അവസാനിപ്പിക്കണമെന്നും ഇസ്രയേലിൽ ജോലി ചെയ്യുന്ന പതിനെണ്ണായിതോളം വരുന്ന ഭാരതീയരുടെ സുരക്ഷാ കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണമെന്നും പാർട്ടി യോഗം ആവശ്യപ്പെട്ടു. പാർട്ടി ചെയർമാൻ വി.വി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ കെ ഡി ലൂയിസ്,ജനറൽ സെക്രട്ടറി അഡ്വ.ജോയി അബ്രാഹം,യൂത്ത് ഫോറം കൺവീനർ ജയ്‌സൺ ജോൺ എന്നിവർ പ്രസംഗിച്ചു.