- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ ഗസ്സക്ക് മേൽ നടത്തുന്ന നിഷ്ഠൂരമായയുദ്ധത്തിനെതിരെ എസ്.യു. സിഐ അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിക്കും.
തൃപ്പൂണിത്തുറ:ഇസ്രയേൽ ഗസ്സ ക്കുമേൽ നടത്തുന്ന നിഷ്ഠൂരമായ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യപ്പെട്ട്എസ്.യു. സിഐ (കമ്മ്യൂണിസ്റ്റ്) കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ളഒക്ടോബർ 14-ന്റെഅഖിലേന്ത്യാ പ്രതിഷേധ ദിനം വിജയിപ്പിക്കുവാൻ സാമ്രാജ്യത്വ വിരുദ്ധയുദ്ധവിരുദ്ധ മനോഭാവമുള്ള ഏവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്പാർട്ടി ജില്ലാ സെക്രട്ടറി എൻ.ആർ. മോഹൻകുമാർ അഭ്യർത്ഥിച്ചു.
യുദ്ധവെറിയന്മാരായസയണിസ്റ്റ് ഇസ്രയേൽ ഗവർണ്മെന്റിനുംഅവരുടെ സാമ്രാജ്യത്വ കൂട്ടാളികൾക്കുമെതിരെ , സ്വാതന്ത്ര്യപ്പോരാളികളായ ഫലസ്തീൻ ജനതയോടൊപ്പം ഉറച്ചുനിലകൊള്ളാനും ഫലസ്തീനിൽ നിന്നു പിടിവിടാൻ ഇസ്രയേലിനോടാവശ്യപ്പെടാനും സാമ്രാജ്യത്വവിരുദ്ധരുംസമാധാന പ്രേമികളുമായഇന്ത്യൻ ജനതയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ ചെറുതും വലുതുമായ യുദ്ധവിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നുംഅദ്ദേഹം അറിയിച്ചു.