വർഷങ്ങളോളം നാടിന് വിദേശ നാണ്യം നേടി തന്ന് ജീവിതത്തിന്റെ സായം സന്ധ്യയിൽ നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്കായ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തണമെന്ന് പ്രവാസി കോൺഗ്രസ്സ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇമിഗ്രേഷൻ ചാർജ്ജ് ഇനത്തിലും മറ്റുമായ് കോടിക്കണക്കിന് രൂപ പ്രവാസികളുടേതായ് പിരിച്ചു വച്ചിരിക്കുന്ന തുകയടക്കം ഇതിലേക്കായ് വിനിയോഗിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. രാജൻ തെക്കേക്കര, മനോജ് ഉപ്പിലിക്കൈ, നിയാസ് ഹൊസ്ദുർഗ്ഗ്, വിനോദ് കുമാർ, ഉണ്ണി രാജൻ കളത്തിൽ, വേണു കുശാൽ നഗർ, രാജൻ സി കല്യാൺ റോഡ്, വിനോദ് തണ്ണോടത്ത് തുടങ്ങിയവർ സംസാരിച്ചു.

പുതിയ മണ്ഡലം പ്രസിഡണ്ടായി ബാലൻ കെ വി യെയും, ജനറൽ സെക്രട്ടറിയായി നിയാസ് ഹൊസ്ദുർഗ്ഗിനെയും ട്രഷററായി