ഇടനാട്: വിദ്യാർത്ഥികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ പ്രോൽസാഹിപ്പിച്ചാൽ രാജ്യത്തിന് നേട്ടമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. രാമപുരം സബ്ജില്ല ശാസ്ത്രമേള ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്‌ക്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് സി പി ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. രാമപുരം എ ഇ ഒ മേരിക്കുട്ടി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മഞ്ജു ബിജു, ഷൈനി സന്തോഷ്, സജേഷ് ശശി, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഷീലാ ബാബു, പ്രിൻസ് അഗസ്റ്റിൻ, അനസ്യാ രാമൻ എന്നിവർ പ്രസംഗിച്ചു.