- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികൾക്ക് ഡയാലിസിസ് യൂണിറ്റുകൾ നൽകി ലയൺസ് ക്ലബ്ബ്
അങ്കമാലി: സാമൂഹ്യ സേവന രംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ലയൺസ് ഇന്റർനാഷണൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒൻപതു ആശുപത്രികൾക്കായി പത്തൊൻപതു ഡയാലിസിസ് യൂണിറ്റുകൾ കൈമാറി. നിർധനരായ രോഗികൾ ഏറെ ആശ്രയിക്കുന്ന ആശുപത്രികളിലാണ് ഈ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഒന്നരക്കോടി രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം പി കളമശ്ശേരി നിപ്രോ ഓഫീസിൽ വെച്ചു നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയും ലയൺസ് ക്ലബ് മുൻ ഇന്റർനാഷണൽ ഡയറക്ടറുമായ വി പി നന്ദകുമാർ മുഖ്യഥിതിയായ ചടങ്ങിൽ ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ എസ്. രാജീവ് പദ്ധതി വിശകലനം നടത്തി. ഓരോ വർഷവും 25000 വൃക്കരോഗികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.
ചടങ്ങിൽ ഡോ ബീന രവികുമാർ, ലയൺസ് ക്ലബ്ബ് മൾട്ടിപ്പിൾ ജിഎൽടി കോർഡിനേറ്റർ സാജു ആന്റണി പാത്താടൻ, മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി പി സുധിർ, ട്രഷറർ സണ്ണി വി സക്കറിയ, മുൻ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർമാരായ കണ്ണൻ എ, ജോസഫ് കെ മനോജ് എന്നിവർ പ്രസംഗിച്ചു.
അടിക്കുറിപ്പ്; പത്തൊൻപതു ആശുപതികൾക്ക് ലയൺസ് ക്ലബ്ബ് നൽകുന്ന ഡയാലിസിസ് യൂണിറ്റുകളുടെ വിതരണോദ്ഘാടനം എം പി ഹൈബി ഈഡൻ നിർവഹിക്കുന്നു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയും ലയൺസ് ക്ലബ് മുൻ ഇന്റർനാഷണൽ ഡയറക്ടറുമായ വി പി നന്ദകുമാർ, ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ എന്നിവർ സമീപം