രാമപുരം: പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഓവർസീസ് റെസിഡന്റ് മലയാളീസ് അസോസിയേഷൻ ഓർമ്മ കേരള ചാപ്റ്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്യായമായി കാലങ്ങളായി നടത്തി വരുന്ന വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് എന്ന പകൽകൊള്ള അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തത് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ചാപ്റ്റർ ചെയർമാൻ എം കെ കുര്യാക്കോസ് മാണി വയലിൽ അധ്യക്ഷത വഹിച്ചു.

ഓർമ്മ ഇന്റർ നാഷണൽ സെക്രട്ടറി ഷാജി ആറ്റുപുറം, ഇന്ത്യാ പ്രോവിൻസ് ചെയർമാൻ എബി ജെ ജോസ്, ഡിജോ കാപ്പൻ, സണ്ണി പൊരുന്നക്കോട്ട്, ആൽബി ഇരുവേലിക്കുന്നേൽ, സോജൻ ആറ്റുപുറം, റെജിമോൻ കുര്യാക്കോസ്, എം പി കൃഷ്ണൻനായർ, സണ്ണി മൈക്കിൾ പ്ലാസ, സുനിൽ തോട്ടുങ്കൽ, ബോസ്‌കോ തേവർകുന്നേൽ, മനോജ് ചീങ്കല്ലേൽ, ടോമി ജേക്കബ്, ടി കെ ബൽറാം, അന്നമ്മ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.