- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹിളാ മന്ദിരത്തിൽ അന്താരാഷ്ട്ര ഷെഫ്സ് ദിനം ആഘോഷിച്ച് ഹയാത്ത് റീജൻസി തിരുവനന്തപുരം
തിരുവനന്തപുരം, ഒക്ടോബർ 24, 2023: അന്താരാഷ്ട്ര ഷെഫ്സ് ദിനം നിരാലംബരായ സ്ത്രീകളുടെയും കുട്ടികളുടെയും പൂജപുരയിലെ ഭവനമായ മഹിളാ മന്ദിരത്തിൽ ആഘോഷിച്ച് ഹയാത്ത് റീജൻസി തിരുവനന്തപുരം. ഹോട്ടലിലെ പാചക സംഘം മഹിളാ മന്ദിരത്തിലെ 60 ഓളം പേർക്ക് പലഹാരങ്ങൾ തയ്യാറാക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ഷെഫ് സെന്തിലിന്റെ നേതൃത്വത്തിൽ ഷെഫ് ഗണേശ്, പേസ്ട്രി ഷെഫ്, ഷെഫ് കാർത്തിക്, എക്സിക്യുട്ടീവ് സൗസ് ഷെഫ്, ഷെഫ് പങ്കജ് ധോണ്ടിയാൽ, ഷെഫ് ഡി ക്യുസിൻ തുടങ്ങി 15 ഓളം ഷെഫുകളും വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള വൊളന്റിയർമാരും ചൂടുള്ള ലഘുഭക്ഷണവും പാനീയങ്ങളുമായി മഹിളാ മന്ദിരത്തിൽ വൈകുന്നേരം എത്തി. കുട്ടികൾക്കായി ഷെഫ് ഗണേശ് ഒരു കപ്പ് കേക്ക് ഫ്രോസ്റ്റിങ് സെഷൻ നടത്തി. തുടർന്ന് പ്രത്യേക കേക്ക് മുറിക്കൽ ചടങ്ങും നടന്നു. മുട്ട ബിരിയാണി, വെജിറ്റേറിയൻ നൂഡിൽസ്, ഗുലാബ് ജാമുൻ തുടങ്ങി നിരവധി വിഭവങ്ങൾ ഉൾപ്പെടുന്ന അത്താഴവും തയ്യാറാക്കിയിരുന്നു.
'അന്താരാഷ്ട്ര ഷെഫ്സ് ദിനം നമ്മുടെ വ്യവസായത്തിന് വലിയ പ്രാധാന്യമുള്ള ദിവസമാണ്, ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് ആതിഥ്യമര്യാദ നൽകാനായത് ഒരു പദവിയാണ്. മറ്റുള്ളവർക്ക് വേണ്ടി. ഞങ്ങളെ ആവശ്യമുള്ളവർക്ക് ഒപ്പം ഉണ്ടായിരിക്കാനും ഭക്ഷണത്തിലൂടെ സ്നേഹം പ്രചരിപ്പിക്കാനും ഈ ഇവന്റ് കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.' ഹയാത്ത് റീജൻസി തിരുവനന്തപുരത്തെ എക്സിക്യൂട്ടീവ് ഷെഫ് ഷെഫ് സെന്തിൽ പരിപാടിയെക്കുറിച്ച് പറഞ്ഞു.