കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി മേഖലയിലെ സുസ്ഥിരവും ഫലപ്രദവുമായ സംഭാവനയ്ക്ക് നൽകുന്ന മഹാത്മ അവാർഡ് 2023, പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിക്ക്. ഈ വലിയ അംഗീകാരത്തിലൂടെ ആഗോള വ്യവസായ രംഗത്തെ സി.എസ്.ആർ മേഖലയിൽ യു.എസ്.ടി മുൻപന്തിയിലെത്തിയി രിക്കുകയാണ്. ആദിത്യ ബിർള ഗ്രൂപ്പ് നൽകി വരുന്ന പുരസ്‌ക്കാരം മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ സമ്മാനിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, പരിസ്ഥിതി, ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക വിഷയങ്ങളിൽ യു.എസ്.ടി നിരന്തരം നടത്തുന്ന ഇടപെടലുകളാണ് പുരസ്‌ക്കാരത്തിന് അർഹരാക്കിയത്.

'ജീവിത പരിവർത്തനം സാധ്യമാക്കുക' എന്ന ലക്ഷ്യത്തോടെ 1999ൽ ആരംഭിച്ച കമ്പനിയാണ് യു.എസ്.ടി. സാമൂഹ്യമൂല്യങ്ങൾ നിലനിർത്താനായി നിരവധി സന്നദ്ധപ്രവർത്തനങ്ങൾ കമ്പനി നിരന്തരം നടത്തി വരുന്നു. ഇന്ത്യയിലെയും മെക്സിക്കോയിലെയും 32,000 സ്‌കൂൾ വിദ്യാർത്ഥികളുടെ മികവിനായി നടത്തുന്ന 'അഡോപ്റ്റ് എ സ്‌കൂൾ ' എന്ന പരിപാടിയാണ് സി.എസ്.ആർ വഴി നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതി. ഗുമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 104 സ്‌കൂളുകളെ യു.എസ്.ടി സഹായിക്കുന്നു.

ഭിന്നശേഷിക്കാരെ സഹായിക്കുകയും വീടില്ലാത്തവർക്ക് വീടുവെച്ചു കൊടുക്കുകയുമാണ് കേരളത്തിൽ യു.എസ്.ടി നടത്തുന്ന പ്രധാന കാരുണ്യപദ്ധതി. പ്രകൃതി സംരക്ഷണവും സുസ്ഥിരവുമായ ജീവനോപാധി ഉറപ്പു വരുത്തുകയും ചെയ്യുന്ന പദ്ധതിയിലൂടെ 2022ൽ മാത്രം 75,000 ഔഷധസസ്യങ്ങൾ വളരുന്ന പ്രദേശങ്ങൾ കണ്ടെത്തി രാജ്യത്തെ പല സംസ്ഥാനങ്ങളിലുമുള്ള കർഷകർക്ക് നേട്ടമുണ്ടാക്കുന്നതിനു സഹായിച്ചു. യുദ്ധത്തെ തുടർന്ന് തകർന്നടിഞ്ഞ യുക്രൈനിലെ ജനങ്ങളെ സഹായിക്കാനായി ഒരു ലക്ഷം അമേരിക്കൻ ഡോളറാണ് കമ്പനി ദുരിതാശ്വാസമായി നൽകിയത്. യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള ഐക്യദാർഢ്യം കൂടിയായിരുന്നു ഇത്. കൂടാതെ യു.കെ, യുക്രൈൻ, പോളണ്ട് എന്നീ രാജ്യങ്ങളിലെ യു.എസ്.ടി ജീവനക്കാർ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും അവശ്യവസ്തുക്കൾ വിതരണം ചെയ്തു.

2023ൽ രാജ്യത്തെ ഐ.ടി തലസ്ഥാനമായ ബംഗളൂരുവിൽ പ്രളയമുണ്ടായപ്പോൾ യു.എസ്.ടി ജീവനക്കാർ സത്വരനടപടി സ്വീകരിച്ചു. 48 മണിക്കൂറിനുള്ളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് റേഷൻ സാമഗ്രികൾ, മരുന്നുകൾ, ടാർപ്പാളിൻ തുടങ്ങിയവ നഗരത്തിലെ ചേരികളിലെ 4000ത്തോളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ഇത്തരം പ്രയത്നങ്ങൾക്കെല്ലാമുള്ള അംഗീകാരമാണ് 2023ലെ മഹാത്മാ അവാർഡ്. യു.എസ്.ടിയുടെ അചഞ്ചലമായ സാമൂഹ്യ പ്രതിബദ്ധതയും ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങൾക്ക് പ്രയോജനകരമായ രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നതിനുള്ള സമർപ്പണവും ആണ് ഈ നേട്ടത്തിന് അർഹമാക്കിയത്.

'ജനങ്ങൾക്കിടയിൽ നടപ്പാക്കി വരുന്ന സിഎസ്ആർ മികവിനുള്ള 2023-ലെ മഹാത്മ അവാർഡ് ഞങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്. വളരെ ആദരവോടെ പുരസ്‌ക്കാരം സ്വീകരിക്കുന്നു,' എന്ന് യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പ്രതികരിച്ചു. സമൂഹത്തിന് അർത്ഥവത്തായ കാര്യങ്ങൾ ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് ഈ അംഗീകാരം. ഞങ്ങൾ സേവിക്കുന്ന സാമൂഹ്യവിഭാഗങ്ങളുടെ ക്ഷേമത്തിനായി തുടർച്ചയായി പുതിയ പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കാനും സംഭാവന നൽകാനും യു.എസ്.ടിയുടെ മൂല്യങ്ങൾ ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഈ പുരസ്‌ക്കാരം ഞങ്ങളുടെ നിസ്വാർത്ഥരായ ടീമുകളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഞങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങളുണ്ടാക്കിയ മാറ്റങ്ങളുടെയും ശക്തിയുടെയും തെളിവാണ്. കമ്പനി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ ആയുധമാക്കി, സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ജീവിതത്തിൽ ക്രിയാത്മകവും സുസ്ഥിരവുമായ മാറ്റം ഉണ്ടാക്കുന്നതിനുള്ള ദൗത്യത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'സാമൂഹിക സംരംഭങ്ങളിലെ സിഎസ്ആർ മികവിനുള്ള മഹാത്മാ അവാർഡ് ലഭിച്ചതിൽ ഞങ്ങൾ വിനയാന്വതരും സന്തോഷവാന്മാരുമാണെന്ന്,' യു.എസ്.ടിയുടെ സി.എസ്.ആർ ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ പറഞ്ഞു. ഈ അംഗീകാരം സുസ്ഥിര മാറ്റത്തിനായി പ്രവർത്തിക്കുന്ന ഞങ്ങളുടെ ആഗോള സന്നദ്ധ സംഘങ്ങളുടെ അർപ്പണബോധത്തിനും അഭിനിവേശത്തിനും മാറ്റ് കൂട്ടും. യുഎസ്‌ടിയുടെ സിഎസ്ആർ പ്രവർത്തനങ്ങളിലൂടെയുള്ള സുസ്ഥിരത സംരംഭങ്ങൾ സമൂഹത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കുന്നതിനും ദീർഘകാലം നിലനിൽക്കുന്ന സാമൂഹിക നേട്ടങ്ങൾ കൈവരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പ്രവർത്തിക്കുന്നത്. ഈ അവാർഡ് ഞങ്ങളുടെ ആഗോള സാമൂഹിക ഉന്നമന പരിപാടികളുടെ പ്രാധാന്യവും ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങൾക്കിടയിൽ അവ ചെലുത്തുന്ന സ്വാധീനവും ശക്തിപ്പെടുത്തുന്നു.
ഞങ്ങളുടെ സി.എസ്.ആർ വോളന്റിയർമാരുടെ അചഞ്ചലമായ പ്രതിബദ്ധതയെയും കഠിനാധ്വാനത്തെയും കമ്പനി ആത്മാർത്ഥമായി അഭിനന്ദിക്കുന്നു, അവരെല്ലാം വളരെ നിസ്വാർത്ഥമായ സേവനമാണ് നടത്തുന്നത്. അവരുടെ അനുകമ്പയും അർപ്പണബോധവും കമ്പനി സേവിക്കുന്നവരുടെ ക്ഷേമത്തിന് അർത്ഥപൂർണമായ സംഭാവന ചെയ്യാൻ സഹായിക്കുന്നു. യുഎസ്‌ടിയിലെ നല്ല മാറ്റത്തിന്റെയും സാമൂഹ്യ ഇടപഴകലിന്റെയും ചൈതന്യം ഉൾക്കൊള്ളുന്ന, നിസ്വാർത്ഥമായ സംഭാവനകൾക്ക് ഓരോ സന്നദ്ധപ്രവർത്തകരോടും കമ്പനി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. സുസ്ഥിരവും അചഞ്ചലവുമായ പ്രതിബദ്ധതയാണ് യു.എസ്.ടിയെ നയിക്കുന്നത്. ഞങ്ങൾ സേവനം നൽകുന്ന സാമൂഹ്യ വിഭാഗങ്ങളുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇനിയും പ്രവർത്തങ്ങൾ നവീകരിക്കുകയും സഹകരിക്കുകയും ചെയ്യുമെന്നും സ്മിത ശർമ വ്യക്തമാക്കി.

യു.എസ്.ടിയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മുമ്പും നിരവധി തവണ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആരോഗ്യം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയിലെ മികവിന് 2023ലെ കേരളാ മാനേജ്മെന്റ് അസോസിയേഷൻ അവാർഡ്; പ്രാദേശിക ക്ഷേമപ്രവർത്തന മികവിന് തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്റെ 2023ലെ സി.എസ്.ആർ പഡോസൻ അവാർഡ് (2023); ഹൈദരാബാദ് ടെക് ഹബ്ബിന് നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ഹൈദരാബാദ് സോഫ്റ്റ് വയർ എന്റർപ്രൈസസ് അസോസിയേഷൻ അവാർഡ് (2023); മികച്ച സാമൂഹ്യ പരിവർത്തനങ്ങൾ നടപ്പാക്കുന്ന സി.എസ്.ആർ വിഭാഗത്തിന് നൽകുന്ന മഹാത്മാ അവാർഡ് (2022); വിദ്യാഭ്യാസത്തിലൂടെ ജീവിത പുരോഗതി കൈവരിക്കുക എന്ന പദ്ധതിക്ക് 2022ലെ പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സൗത്ത് ഏഷ്യാ അവാർഡ്; മികച്ച പരിസ്ഥിതി സംരക്ഷണത്തിനുള്ള 2022ലെ ഇന്ത്യൻ സി.എസ്.ആർ പുരസ്‌ക്കാരം തുടങ്ങിയവയാണ് യു.എസ്. ടിയെത്തേടിയെത്തിയ മറ്റു പുരസ്‌ക്കാ