- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുജാഹിദ് സംസ്ഥാന സമ്മേളനം; കുവൈത്ത് തല പ്രചരണോദ്ഘാടനവും ഫലസ്ഥീൻ ഐക്യദാർഢ്യ സംഗമവും നാളെ
''വിശ്വമാനവികതക്ക് വേദവെളിച്ചം'' എന്ന പ്രമേയത്തിൽ പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കുകയാണ്.
വർഗീയതയും വിഭാഗീയതയും ശക്തമാവുകയും വെറുപ്പുൽപാദന സംഘങ്ങളായി ഫാസിസവും തീവ്രവാദ സംഘങ്ങളും മാറുന്ന സമകാലം. രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധവും കൊലവിളിയും നടത്തി മനുഷ്യരാശിക്ക് അപൽകരമായ ഭീതിയും ഭീഷണിയും നിറക്കുന്ന കാലം. മനുഷ്യനെ മഹോന്നതനും സഹോദരനുമായി പരിഗണിക്കേണ്ടതിനു പകരം പൈശാചികതയുടെ പ്രചോദനവും അപരവൽക്കരണവും ശക്തമാവുന്ന സന്ദർഭം. ഈ അഭിശപ്ത ഘട്ടത്തിൽ മാനവികതക്ക് വേണ്ടി ഒരുമിക്കുകയും പിന്മടക്കിമില്ലാതെ പോരാടുകയും ചെയ്യുകയെന്ന ആഹ്വാനമാണ് സമ്മേളനം മുന്നോട്ട് വെക്കുന്ന പ്രമേയം.
സജീവമായ മാനവികയുടെ പ്രായോഗികതയുണ്ടാവുന്നത് മനുഷ്യരെ ഒന്നായി കാണുമ്പോൾ മാത്രമാണ്. ജാതി, വർഗ, ഭാഷ, ദേശ, ആദർശ വ്യത്യാസങ്ങളില്ലാതെ മാനവരൊന്നായി കാണുന്ന ദൈവീക വേദത്തിന്റെ ജീവിത വെളിച്ചം സ്വീകരിക്കേണ്ടത് വിശ്വമാനവികതക്ക് അനിവാര്യമാണ്.
സമ്മേളന ഭാഗമായി ഇന്റർ ഫെയ്ത്ത് ഡയലോഗ്, ദേശീയ മാവികത സംഗമം, മനുഷ്യനെയും പ്രകൃതിയേയും പരിരക്ഷിക്കുന്ന ഹരിത പദ്ധതികൾ, സമ്യക്കായ ആരോഗ്യ ദർശനം ചർച്ചയാകുന്ന സമ്മേളനങ്ങൾ, വേദവെളിച്ചത്തിന്റെ പ്രചാരണങ്ങൾ, ഫാസിസ്റ്റ് വിരുദ്ധ ഇന്ത്യയുടെ വീണ്ടെടുപ്പ്, സമുദായ സൗഹൃദവും ദേശീയോദ്‌ഗ്രഥനയും ലക്ഷ്യമാക്കുന്ന സംഗമങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികളും പ്രോഗ്രാമുകളും ആസൂത്രണം ചെയ്യുന്നു.
പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചരണോദ്ഘാടനവും ഫലസ്ഥീൻ ഐക്യദാർഢ്യ സംഗമവും ഒക്ടോബർ 27 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സാൽമിയ ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ നടക്കും.
ശൈഖ് അഹ്‌മദ് മുഹമ്മദ് സഈദ് അൽ ഫാരിസി (ജനറൽ സെക്രട്ടറി, സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ) സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളന പ്രമേയ വിശദീകരണം കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി നിർവ്വഹിക്കും.
ബൈത്തുൽ മുഖദ്ദസ് റിസർച്ച് സ്‌കോളറായ എൻജി. നൂറുദ്ദീൻ ഹുസൈൻ ഫിലസ്തീനി ഫലസ്തീൻ ഐക്യദാർഢ്യത്തിന് നേതൃത്വം നൽകും. സ്ലൈഡുകൾ കാണിച്ചുള്ള പ്രത്യേക സെഷനായിരിക്കും എൻജി. നൂറുദ്ദീൻ ഹുസൈൻ നയിക്കുക. കുവൈത്തിലെ വിവിധ സംഘടന നേതാക്കൾ സമ്മേളനത്തിൽ സംബന്ധിക്കും. സ്തീകൾക്ക് പ്രത്യേക സൗകര്യവും കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9906 0684, 9977 6124, 6640 5706, 9782 7920.
ഐ.ഐ.സി ഖുർആൻ ലേണിങ് സ്‌കൂൾ വകുപ്പിന് കീഴിൽ കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും കൂടാതെ തുർക്കി, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, ദുബൈ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരത്തിൽ പരം ആളുകൾ പങ്കെടുത്ത് നടത്തിയ ഓൺലൈൻ ഖുർആൻ ക്വിസ്സ് മത്സരത്തിലെ വിജയികൾക്കുള്ള സ്വർണ്ണ നാണയവും പ്രോത്സാഹന സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും.
പത്രസമ്മേളനത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി, ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം ജനറൽ സെക്രട്ടരി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ് മദനി എന്നിവർ പങ്കെടുത്തു.