മലപ്പുറം: വംശീയ ഭീകരർ ഒന്നിച്ച ലോകമുന്നണിയാണ്ഫലസ്തീനിൽ വംശഹത്യ നടത്തുന്നത്. ഇന്ത്യ അടക്കം സഖ്യം ചേർന്ന ഈ വംശീയ കൂട്ടുകെട്ടിനെതിരെ ശബ്ദിക്കണമെന്നും ഡോ. അബുദുസ്സലാം അഹ്‌മദ് പറഞ്ഞു.

ഫലസ്തീൻ പോരാട്ടത്തോട് ഐക്യപ്പെട്ടും ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിനും ഇന്ത്യയിൽ ഹിന്ദുത്വ ഭരണകൂടം നടത്തുന്ന വംശഹത്യക്കുമെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടപ്പിച്ച യുവജന പ്രതിരോധ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ സ്വാതന്ത്ര്യ സമര പോരാളി ഖാലിദ് മിശ്അൽ ഓൺലൈൻ കോൺഫറൻസിലൂടെ പങ്കെടുത്ത് സംസാരിച്ചു സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബ് അധ്യക്ഷത വഹിച്ചു.

ഡൽഹിയിൽ നിന്നുള്ള പ്രമുഖ ജേണലിസ്റ്റ് മീർ ഫൈസൽ മുഖ്യാതിഥിയായിരുന്നു. നൂഹ് വംശഹത്യക്കിരയായ ഹരിയാന സ്വദേശി മുഹ്‌സിൻ, സെക്രട്ടറി ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഡോ.മുഹ്യുദ്ദീൻ ഖാസി, Adv അനൂപ് വി ആർ, ജേണലിസ്റ്റ് BS ബാബുരാജ്, എസ് ഐ ഒ സംസ്ഥാന സെക്രട്ടറിവാഹിദ് ചുള്ളിപ്പാറ, ജി ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് സാജിദ. സി എച്ച്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, എസ് ഐ ഓ മലപ്പുറം ജില്ലാ പ്രസിഡണ്ട് തഹ്‌സീൻ കെ പി, ജി ഐ ഓ ജില്ലാ പ്രസിഡണ്ട് ജന്നത്ത്.ടി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണവും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് Dr നഹാസ് മാള സമാപനവും നിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട Dr അബ്ദുൽ ബാസിത് പിപി സ്വാഗതവും പ്രോഗ്രാം കൺവീനർ സൽമാനുൽ ഫാരിസ് നന്ദിയും പറഞ്ഞു. അൽ ജാമിയ വിദ്യാർത്ഥി മിൻഹാൽ താജുദ്ദീൻ ഖിറാഅത് നടത്തി. പരിപാടിയിൽ സമീർ ബിൻസി, അമീൻ യാസിർ, എസ് ഐ ഒ അൽ ജാമിയ സംവേദന വേദി എന്നിവരുടെ കലാവിഷ്‌കാരങ്ങളും അരങ്ങേറി