- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത സർവകലാശാല കെ-ഡിസ്കുമായി ധാരണാപത്രം ഒപ്പുവച്ചു
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്‌ക്) സഹകരിച്ച് വിവിധ കർമ്മപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവച്ചു. സർവ്വകലാശാലയിലെ അദ്ധ്യാപകരുടെയും ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികളുടെയും വൈജ്ഞാനിക ബോധങ്ങളെയും നൂതനാശയങ്ങളെയും സാമൂഹ്യപുരോഗതിക്കും വികസനത്തിനും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള കർമ്മപദ്ധതികളാണ് ആവിഷ്‌കരിക്കുകയെന്ന് ധാരണാപത്രം ഏറ്റുവാങ്ങിക്കൊണ്ട് പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി പറഞ്ഞു.
കെ -ഡിസ്‌ക് പദ്ധതിയുടെ മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ ധാരണാപത്രം കൈമാറി. വൈ. ഐ. പി. പ്രോഗ്രാം മാനേജർ ബിജു പരമേശ്വരൻ, കെ-ഡിസ്‌ക് പദ്ധതിയുടെ സർവ്വകലാശാലയിലെ നോഡൽ ഓഫീസർ ഡോ. ജോസ് ആന്റണി, കോ-ഓർഡിനേറ്റർ കെ. എം. മഞ്ജു, പ്ലെയ്‌സ്‌മെന്റ് ഓഫീസർ ഡോ. എൻ. എം. ഫൈസൽ എന്നിവർ പ്രസംഗിച്ചു.