ആലപ്പുഴ : 2018ലെ പ്രളയത്തിന്റെ മറവിൽ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സമ്മതമില്ലാതെ പിടിച്ചെടുക്കുവാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ കേരള എൻ ജി ഒ സംഘ് ഹൈക്കോടതി മുതൽ സുപ്രിം കോടതി വരെ നിയമ പോരാട്ടം നടത്തി 'ശമ്പളം അവകാശമാണെന്നും ജീവനക്കാരന്റെ സമ്മതമില്ലാതെ അത് പിടിച്ചെടുക്കുവാൻ സർക്കാരിന് അധികാരമില്ല 'എന്ന ബഹു സുപ്രീം കോടതിയുടെ 29.10.2018ലെ ചരിത്ര വിധിയുടെ 5ാം വാർഷികം എൻ ജി ഒ സംഘ് ശമ്പള സംരക്ഷണ ദിനമായി ആചരിച്ചു.

ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന ശമ്പള സംരക്ഷണ ദിന പ്രതിജ്ഞ കേരള എൻ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി വി മനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജെ മഹാദേവൻ ശമ്പള സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പ്രസിഡന്റ് കെ ആർ വേണു, ജില്ലാ സെക്രട്ടറി ശ്രീജിത്ത് കരുമാടി, സംസ്ഥാന സമിതി അംഗങ്ങളായ സി റ്റി ആദർശ്, സുമേഷ് ആനന്ദ്, ജില്ലാ ഭാരവാഹികളായ അജിത് കുമാർ, സുനിൽ മുഹമ്മ തുടങ്ങിയവർ സംസാരിച്ചു