- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡ് രാജ്യാന്തര നിലവാരത്തിൽ; 11.19 കോടി ചെലവിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമ്മാണം
മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്തിൽ ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡിന്റെ നിർമ്മാണം ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ പൂർത്തിയായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. 11.19 കോടി രൂപ ചെലവിൽ കാഞ്ഞാർ-കൂവപ്പള്ളി- ചക്കിക്കാവ്-ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡിന്റെ ഇലവീഴാപൂഞ്ചിറ മുതൽ മേലുകാവു വരെയുള്ള 5.5 കിലോമീറ്ററാണ് പുനർനിർമ്മിച്ചത്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് തകർന്നു കിടക്കുകയായിരുന്നു. 2021 സെപ്റ്റംബറിലാണ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമായത്. ഇതോടെ ഇല്ലിക്കൽക്കല്ല്, കട്ടിക്കയം തുടങ്ങിയ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ഉണർവേകും. 5.5 മീറ്റർ വീതിയുള്ള റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ 21 കലുങ്കുകൾ, ഉപരിതല ഓടകൾ, സംരക്ഷണ ഭിത്തികൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. സുരക്ഷിതമായ യാത്രയ്ക്കായി ക്രാഷ് ബാരിയറുകൾ, ദിശാസൂചകങ്ങൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ടെന്നും മാണി സി കാപ്പൻ അറിയിച്ചു.