- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതകൾ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തി അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന
തൃപ്പൂണിത്തുറ നാടിനെ നരകമാക്കുന്ന മയക്കുമരുന്ന് മാഫിയയെ തളയ്ക്കുക, മദ്യം കുത്തിയൊഴുക്കുന്ന സംസ്ഥാന സർക്കാർ നയം പിൻവലിക്കുക, കുഞ്ഞുങ്ങളുടെയും സ്ത്രീകൾകളുടെയും സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന്*വനി തകൾ സെക്രട്ടേറിയറ്റ് മാർച്ച്നടത്തി.
പ്രമുഖ സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോർജ്ജ് മാർച്ച് ഉൽഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്റ് എസ്. സൗഭാഗ്യകുമാരി അദ്ധ്യക്ഷത വഹിച്ചു. ചെറുരശ്മി സെന്റർ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യു ഐസിഎം, എ.ഐ.എം.എസ്.എസ് അഖിലേന്ത്യാ വൈസ് പ്രസിസന്റ് ഷൈല കെ. ജോൺ , സ്ത്രീസുരക്ഷ സമിതി ജനറൽ സെക്രട്ടറി മിനി കെ.ഫിലിപ്പ് , കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി റോസമ്മ, ഇന്ദിര ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം. ബീവി സ്വാഗതവും സെക്രട്ടേറിയറ്റംഗം എ.സബൂറ നന്ദിയും പറഞ്ഞു. മാർച്ചിന് സംസ്ഥാന നേതാക്കളായ എം.എ. ബിന്ദു, എസ്. മിനി, എസ്.രാധാമണി, കെ.ജെ ഷീല, കെ.കെ. ശോഭ , എം.കെ. ഉഷ, ട്വിങ്കിൾ പ്രഭാകരൻ, ടി. ആർ.രാജിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.