ൻസിസിയുടെ 'കേരളീയം 2023' പരിപാടികൾക്ക് കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ടിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു തുടക്കം കുറിച്ചു. എൻസിസി കേഡറ്റുകളും രക്ഷിതാക്കളും കായികാഭ്യാസ പ്രേമികളും നിറഞ്ഞ വേദിയിൽ നടന്ന അശ്വാഭ്യാസ പ്രകടന ഇനങ്ങൾ ഏറെ ആകർഷകമായി. അശ്വാരൂഢ സേനയുടെയും കേഡറ്റുകളുടെയും .കേഡറ്റുകളുടെയും മാർച്ച് പാസ്റ്റിൽ മന്ത്രി ഡോ. ബിന്ദു സല്യൂട്ട് സ്വീകരിച്ചു.

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ അശ്വാഭ്യാസ പ്രകടനവും ഫ്‌ളൈ പാസ്റ്റും 'കേരളീയം' പ്രേക്ഷകർക്ക് വരും ദിവസങ്ങളിലെ ആകർഷണങ്ങളായി മാറും. 1 കേരള റി മൗണ്ട് ആൻഡ് വെറ്റിനറി സ്‌ക്വാഡൻ മണ്ണുത്തിയിലെ കമാൻഡിംങ് ഓഫീസർ കേണൽ തോമസ് കെ തോമസിന്റെ നേതൃത്വത്തിലുള്ള അശ്വാഭ്യാസ പ്രകടനവും, ഗ്രൂപ്പ് ക്യാപ്റ്റൻ എ.ജി. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള ഫ്‌ളൈ പാസ്റ്റും നവംബർ ഏഴു വരെ ഇതേ വേദിയിൽ ഉണ്ടാവും.