- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമരാമത്ത് മന്ത്രിയുടെ പേരിൽ കൊലക്കുറ്റം ചുമത്തണം - പ്രവാസി കോൺഗ്രസ്സ്
കാഞ്ഞങ്ങാട് : അലാമി പള്ളിയിൽ തകർന്ന് കിടന്ന കൽവർട്ടിൽ വീണ് മരണപ്പെട്ട നീധീഷിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ചുമത്തി പി ഡബ്ല്യു ഡി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കൊലക്കുറ്റം ചുമത്തി കേസ്സെടുക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്
. പ്രവാസി കോൺഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൂർത്തടിച്ച് ജനങ്ങളുടെ കോടികൾ ചിലവഴിക്കാൻ മാത്രം ഒരു സർക്കാർ കേരളത്തിന് ആവശ്യമില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും പത്മരാജൻ പറഞ്ഞു. വർഷങ്ങളായ് തകർന്ന് കിടക്കുന്ന കൽവർട്ട് നന്നാക്കാൻ പ്രവാസി കോൺഗ്രസ്സ് അടക്കമുള്ള നിരവധി സംഘടനകളും നാട്ടുകാരും മുറവിളി ഉയർത്തിയിട്ടും തിരിഞ്ഞു നോക്കാത്ത ബന്ധപ്പെട്ട വകുപ്പും മന്ത്രിയും തന്നെയാണ് ഈ മരണത്തിന്റെ ഉത്തരവാദിയെന്നും ജനങ്ങളെ കൊഞ്ഞനം കുത്തുന്ന നാണം കെട്ട ഈ വകുപ്പ് മന്ത്രി രാജിവെക്കണമെന്നും പ്രതിഷേധ ജ്വാലയിൽ ആവശ്യമുയർന്നു.
മരണപ്പെട്ട നിധീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രവാസി കോൺഗ്രസ്സ് ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്ത പ്രതിഷേധ ജ്വാലയിൽ രാജൻ തെക്കേക്കര അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ കെ കെ ബാബു, മധുസൂദനൻ, വിനോദ് കുശാൽ നഗർ, കുഞ്ഞികൃഷ്ണൻ, രാജു, ഉന്മേഷ് കൊവ്വൽ പള്ളി, രാജു കുശാൽ നഗർ, ലക്ഷമണൻ കല്ലഞ്ചിറ, കുഞ്ഞിക്കണ്ണൻ സൗത്ത് , ജയേഷ് പുതുക്കൈ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു