തിരുവനന്തപുരം : സാഹിത്യം തലമുറകളെ പ്രചോദിപ്പിക്കുന്നതാകണമെന്ന് വയലാർ അവാർഡ് ജേതാവും, പ്രമുഖ എഴുത്തുകാരനുമായ കെ വി മോഹൻകുമാർ അഭിപ്രായപ്പെട്ടു.കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രചോദനാത്മക എഴുത്തുകാരൻ ഡോ. ജോബിൻ എസ് കൊട്ടാരത്തിന്റെ സമ്പൂർണ കൃതി 'ഒന്നും അസാധ്യമല്ല 'പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി കേശവ മേനോൻ 'നാം മുന്നോട്ട് 'എന്ന ഗ്രന്ഥവരിയിലൂടെതുടക്കം കുറിച്ച പ്രചോദനാത്മക സാഹിത്യ ശാഖയ്ക്ക് കരുത്തു പകരുന്നവയാണ് ഡോ. ജോബിൻ എസ് കൊട്ടാരത്തിന്റെ പുസ്തകങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു മുൻ കേന്ദ്ര മന്ത്രിയും, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനുമായ പി സി തോമസ് പുസ്തകം ഏറ്റു വാങ്ങി.

ഡോ. ജോബിൻ എസ് കൊട്ടാരത്തിന്റെ അമ്പതാമത് കൃതിയായ 'കേരള ചരിത്രം' 'നടനും,എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് ചെയർമാനുമായ മധുപാൽ പ്രകാശനം ചെയ്തു.പ്രഭാഷകനും, ആക്റ്റീവിസ്റ്റുമായ രാഹുൽ ഈശ്വർ പുസ്തകം ഏറ്റു വാങ്ങി. ദേശീയ അവാർഡ് ജേതാവും, എഴുത്തുകാരനുമായ ഡോ. സെബിൻ എസ് കൊട്ടാരം, കവയത്രി ഡോ കെ വി സുമിത്ര എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകർത്താവ് ഡോ. ജോബിൻ എസ് കൊട്ടാരം മറുപടി പ്രസംഗം നടത്തി.