ഭിന്നശേഷി വിഭാഗത്തിൽ ഓട്ടിസം സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ അനുഭവങ്ങൾ പങ്കുവെക്കാനും മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ അനുഭവങ്ങൾ രേഖപ്പെടുത്താനും സാമൂഹ്യനീതി വകുപ്പ് സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം കുറിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

'കേരളീയം 2023' വേദിയിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.മാതാപിതാക്കളിൽ നിന്നുള്ള യഥാർത്ഥ ജീവിതകഥകളും സാക്ഷ്യങ്ങളും പങ്കിടുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യൽ മീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

ഓട്ടിസം സ്‌പെക്ട്രവുമായി ബന്ധപ്പെട്ട കുട്ടികളെ വളർത്തുന്നതിലെ സ്വന്തം അനുഭവങ്ങളും അനുഭവ സാക്ഷ്യങ്ങളും പങ്കിടാൻ രക്ഷാകർത്താക്കളുടെ സഹായം അഭ്യർത്ഥിക്കാനാണ് ക്യാമ്പയിൻ. ഇതിനു സന്നദ്ധരാകുന്നവരെ പ്രോത്സാഹിപ്പിക്കാൻ കൂടി വേണ്ടിയാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്.

അനുഭവങ്ങളും നിർദ്ദേശങ്ങളും keraleeyamsjd@gmail.com എന്ന മെയിൽവിലാസത്തിൽ പങ്കുവയ്ക്കാം. ലഭ്യമാകുന്ന അനുഭവങ്ങൾ Parenting With Love: Autism 'Moments' Guide ആയി 'കേരളീയം 2023' പ്രസിദ്ധീകരിക്കും- മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു.
--