തൊഴിലാളി ക്ഷേമനിധികളെ തകർച്ചയിൽനിന്ന് രക്ഷിക്കുക ,ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനുകളും വിതരണം ചെയ്യുക, വിലക്കയറ്റം തടയുക, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും വിരമിക്കൽ അനുകൂല്യങ്ങളും യഥാസമയം വിതരണം ചെയ്യുക, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സെസ്സ് പിരിവ് തദ്ദേശഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുക, സ്‌കീം വർക്കർമാരുടെ ആനുകൂല്യങ്ങൾ അനുവദിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും വിവിധ യൂണിയനുകളുടെ പ്രതിനിധികളും പങ്കെടുക്കുന്നതൊഴിലാളി പ്രതിഷേധ ധർണ്ണ നാളെ (നവം: 8 ബുധൻ ) രാവിലെ 10.00 മണി മുതൽ സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്നു .

തൊഴിലാളി പ്രതിഷേധ ധർണ്ണ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഡോ: ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും . ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.പ്രതിഷേധ ധർണ്ണയെത്തുടർന്ന് സംസ്ഥാന വ്യാപകമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാള നടക്കുന്ന പ്രതിഷേധ ധർണ്ണയിൽ ഐഎൻടിയുസിദേശീയ -സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും സംസ്ഥാന ജന: സെക്രട്ടറി വി.ജെ.ജോസഫും ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപനുംപത്രക്കുറിപ്പിൽ അറിയിച്ചു