- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാരിന്റെ തീരദേശ ജന വഞ്ചനയ്ക്കെതിരെ തീരദേശ യാത്രയുമായി ബിജെപി
നാളിതുവരെ സംസ്ഥാനത്ത് ഭരണം കയ്യാളിയവർ തീരദേശ മേഖലയെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയും പദ്ധതികൾ വക മാറ്റി സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വീതം വെച്ച് അർഹതപ്പെട്ടവരെ അവഗണിക്കുന്നതിനുമേതിരെ തീരദേശ യാത്രയുമായി ബിജെപി. കേന്ദ്രസർക്കാർ തീരദേശ മേഖലക്ക് അനുവദിച്ച മുഴുവൻ പദ്ധതികളും നടപ്പിലാക്കുക തീരദേശമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാർ നയിക്കുന്ന തീരദേശ യാത്ര നവംബർ 8,9,10 തീയതികളിൽ നടത്തും.
വലിയഴീക്കൽ മുതൽ അരൂർ ചാപ്പക്കടവ് .കെ സുരേന്ദ്രൻ വലിയഴീക്കൽ നിന്നും ഉദ്ഘാടനം ചെയ്യുന്ന യാത്രയിൽ ഉടനീളം തീരദേശ മേഖലയിലെ ജനതയുമായി സംവദിക്കുവാനും അവരുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും ആവലാതികളും കേൾക്കുവാനും മേഖലയിലെ നീറുന്ന പ്രശ്‌നങ്ങൾക്ക് കേന്ദ്ര ഫിഷറീസ് മന്ത്രാലയവുമായി ബന്ധപ്പെട്ട് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ബിജെപി തീരദേശ യാത്ര സംഘടിപ്പിക്കുന്നത് എന്ന് ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ പറഞ്ഞു.
യാത്രയിൽ മണ്ഡലം കമ്മിറ്റികളുടെയും പഞ്ചായത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിപുലങ്ങൾ ആയിട്ടുള്ള സ്വീകരണ പരിപാടികളും പൊതുയോഗങ്ങളും സംഘടിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ തീരമേഖലയ്ക്ക് വേണ്ടി നടത്തിയിട്ടുള്ള പദ്ധതികളെ പൊതുസമൂഹത്തിൽ അവതരിപ്പിക്കുവാനും ഈ യാത്രയിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നു.വലിയഴീക്കൽ, തൃക്കുന്നപ്പുഴ, ആലപ്പുഴ ഇ എസ് ഐ ജംഗ്ഷൻ, മംഗലം, മാരാരിക്കുളം, അർത്തുങ്കൽ, അന്ധകാരനാഴി, ചാപ്പക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തപ്പെടുന്ന പൊതുയോഗങ്ങളിൽ ബിജെപി സംസ്ഥാന നേതാക്കളടക്കമുള്ളവർ പങ്കെടുത്തു സംസാരിക്കുമെന്നും തീരദേശ യാത്രയുടെ ഇൻചാർജ് കൂടിയായ അരുൺ അനിരുദ്ധൻ പറഞ്ഞു.