- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിലെ നിള വിക്കറ്റ്ഗേറ്റ് തുറക്കണം - പ്രതിധ്വനി
കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെപശ്ചാത്തലത്തിൽ സ്ഫോടനം നടന്ന ദിവസം തന്നെ ടെക്നോപാർക്കിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന ഗേറ്റുകളിൽ പരിശോധന ശക്തമാക്കുമെന്നും നിള ബിൽഡിങ്ങിന്റെ സൈഡിലുള്ള ഗേറ്റ് (വിക്കറ്റ് ഗേറ്റ് )പൂട്ടുകയാണെന്നും ടെക്നോപാർക്ക് ചീഫ് സെക്യൂരിറ്റി ഓഫീസർ ജീവനക്കാരെ അറിയിച്ചു. കുറച്ചു നാൾ മുൻപും ഈഗേറ്റ് പൂട്ടാൻ ടെക്നോപാർക്കിന്റെ ഭാഗത്തു നിന്ന് ശ്രമംഉണ്ടായിരുന്നു.
സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സുരക്ഷസംവിധാനം ഉറപ്പാക്കി പൂട്ടിയ നിള സൈഡ് ഗേറ്റ് ഐ ടിജീവനക്കാർക്ക് തുറന്നു നൽകണം എന്ന് ഐ ടിജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനിആവശ്യപ്പെടുന്നു. ഒരാൾക്ക് മാത്രം കടന്നു പോകാൻകഴിയുന്ന ഈ വിക്കറ്റ് ഗേറ്റ് നൂറു കണക്കിന് ഐ ടിജീവനക്കാരാണ് ഉപയോഗിക്കുന്നത്. 1991 ഇൽടെക്നോപാർക്ക് തുടങ്ങിയ കാലം മുതൽഉപയോഗിക്കുന്ന ഗേറ്റ് ആണിത്.
കഴക്കൂട്ടത്തു നിന്നും കാൽനടയായിടെക്നോപാർക്കിലേക്ക് എത്താനുള്ള എളുപ്പ മാർഗ്ഗമാണുനിള സൈഡ് ഗേറ്റ്. വാഹനങ്ങൾ ഈ ഗേറ്റ് വഴി കടത്തിവിടുന്നില്ല. ചെറിയ സാലറിയിൽ ടെക്നോപാർക്കിൽജോലി ചെയ്യുന്ന മിക്കവരും ഇത് വഴി നടന്നാണ്ഓഫീസിൽ എത്തുക.
ത്രീ ടയർ സുരക്ഷാ സംവിധാനമുള്ള (ഗേറ്റ്,ബിൽഡിങ്, ഓഫീസ്) ടെക്നോപാർക്കിലെ തന്നെകനത്ത സുരക്ഷയുള്ള ഈ ഗേറ്റ് വഴി, ഓഫീസ്തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കുന്നവരെമാത്രമാണ് ടെക്നോപാർക്കിലേക്ക് കടത്തി വിടാറുള്ളത്. എപ്പോഴും കുറഞ്ഞത് 2 സെക്യൂരിറ്റി ജീവനക്കാർ ഈചെറിയ ഗേറ്റിൽ ഉണ്ടാകും.
കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം ലഭിക്കുന്ന നിരവധിറെസ്റ്റോറന്റുകളും ചായ തട്ടുകളും ഹോസ്റ്റലുകളും ഈപ്രദേശത്തുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുംനിരവധി ഐ ടി ജീവനക്കാർ ഈ പ്രദേശത്തെസാധാരണക്കാർ നടത്തുന്ന ഈ റെസ്റ്റോറന്റകളെആശ്രയിക്കുന്നുണ്ട്.
വിവിധ കമ്പനികളിലെ വനിതാ ഐ ടിജീവനക്കാരാണ് ഈ പ്രദേശത്തെ ഹോസ്റ്റലുകൾ, പേയിങ് ഗസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിൽതാമസിക്കുന്നതിൽ ഭൂരിഭാഗവും.
ടെക്നോപാർക്ക് ക്യാമ്പസിനു അകത്തു കയറ്റാത്തഫുഡ് (സ്വിഗ്ഗി), മറ്റ് ഡെലിവറികൾ എല്ലാം ഇപ്പോൾ നിളസൈഡ് ഗേറ്റ് വഴിയാണ് ജീവനക്കാർ സ്വീകരിക്കുന്നത്.
അതോടൊപ്പം ആ പ്രദേശത്തെ ചെറിയ റെസ്റ്റോറന്റുകൾ, ഹോസ്റ്റലുകൾ, പേയിങ് ഗസ്റ്റ് ഹൗസുകൾഎന്നിവയൊക്കെ നടത്തുന്ന സാധാരണക്കാരായകുറെയധികം പേരുടെ ഉപജീവനവും വഴിമുട്ടുംഎന്നുറപ്പാണ്.
പുതിയ സുരക്ഷ പ്രശ്നങ്ങൾ ആ പ്രദേശത്തുണ്ടെങ്കിൽസുരക്ഷ ശക്തമാക്കാനുള്ള നടപടികൾ പൊലീസിന്റെയുംടെക്നോപാർക്കിന്റെയും ഭാഗത്തു നിന്ന്ഉണ്ടാകണമെന്നും ഐ ടി ജീവനക്കാർക്ക് ഏറെപ്രയോജനം ചെയ്യുന്ന നിള സൈഡ് ഗേറ്റ് പൂട്ടിയതീരുമാനം പുനഃപരിശോധിക്കണമെന്നും പ്രതിധ്വനി ആവശ്യപ്പെടുന്നു.