ഥകളിചെണ്ടയിലെ ഇതിഹാസ വാദകനും കഥകളി നിരൂപകനുമായ ശ്രീ കൃഷ്ണൻകുട്ടി പൊതുവാൾ. ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കഥകളിയുടെ ദൃശ്യവ്യാകരണവും താളഘടനയും പഠിച്ച അദ്ദേഹം കഥകളിയിലെ ചെണ്ടയുടെ സ്ഥാനം പുനർവ്യാഖ്യാനം ചെയ്തു. തന്റെ ചെണ്ട ഉപയോഗിച്ച് കഥാപാത്രങ്ങളിലെ സൂക്ഷ്മമായ വികാരങ്ങൾ കണ്ടെത്തുന്നതിനും റൊമാന്റിക് രംഗങ്ങൾക്ക് മൂഡ് മ്യൂസിക് നൽകുന്നതിനും അഭിനേതാക്കളെ രംഗത്തു പരമാവധി ചെയ്യാൻ പ്രേരിപ്പിക്കുന്നതിനും പൊതുവാൾ പ്രശസ്തനായിരുന്നു. കഥകളിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമഗ്രമായ ധാരണ ഓരോ ദൃശ്യത്തിലും സംഗീതത്തെ സമന്വയിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചു.

 കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുആളുടെ ജീവചരിത്രകാരനായ പ്രൊഫസർ കെ പി ബാബുദാസ് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ വിശേഷിപ്പിച്ചത് സ്വയംഭൂവായ കലാകാരൻ എന്നാണ്. കലാരംഗത്ത് വിശിഷ്യ കഥകളിയിൽ നല്ലൊരു ഗവേഷകൻ, വിമർശകൻ, ഗായകൻ, അഭിനേതാവ്, ചിത്രകാരൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വിരാചിച്ചു. ഈ പ്രതിഭയുടെ ജന്മശതാബ്ദി 2024 മെയ് 28നു ആണ്. അദ്ദേഹത്തിന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി 2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.

നവംബര് 19നു കഥകളി ക്ലബ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് ക്ഷേത്ര അഗ്രശാലയിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന അനുസ്മരണ യോഗത്തിൽ ശ്രീ കെ പി രാധാകൃഷ്ണൻ ( പ്രസിഡന്റ് ) അധ്യക്ഷനാകും. ശ്രീ കുഞ്ചു വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന തോരണയുദ്ധം കഥകളി ഉണ്ടായിരിക്കും.

വൈക്കം കഥകളി ക്ലബ് 2023 ജൂൺ 25നും, നോർത്ത് പറവൂർ കളിയരങ് 2023 ജൂലൈ 09നും, ഓഗസ്റ്റ് 12നു പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26നു തോടയം കഥകളി യോഗവും സെപ്റ്റംബര് 03നു കോട്ടയം കളിയരങ്ങും, ഒക്ടോബര് 14നു ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ ആഭിമുഖ്യത്തിലും അനുസ്മരണ യോഗം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിരുന്നു.