തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 15 പുസ്തകങ്ങൾ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. 'ഭാഷ: വ്യവസ്ഥയും വ്യവഹാരവും' (ഡോ. സീമാ ജെറോം), കേരള നിയമസഭ ചരിത്രവും ധർമവും (കെ. ജി. പരമേശ്വരൻ നായർ), രസതന്ത്രത്തിലെ നിയമങ്ങളും സിദ്ധാന്തങ്ങളും (ഡോ. എ. സലാഹുദ്ദീൻ കുഞ്ഞ്), കമ്മ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും ഒരു ചരിത്രാന്വേഷണം (ഡോ. പി. എം. സലിം), തൊഴിൽ കേന്ദ്രത്തിലേക്ക് ചരിത്രവും വർത്തമാനവും (ഡോ. ബീന കെ. ആർ.), പ്ലാറ്റോ ഒരു പഠനം (വി. പി. പുരുഷോത്തമൻ), ഇ-മാലിന്യം ഡിജിറ്റൽ യുഗം സൃഷ്ടിക്കുന്ന വിപത്ത് (വി. കെ. ശശികുമാർ), ഇൻഫർമേഷൻ സ്രോതസ്സുകൾ (ഡോ. കെ. പി. വിജയകുമാർ), മാനസികാരോഗ്യരംഗം ചില കാഴ്ചപ്പാടുകൾ (ഡോ. എ. അബ്ദുൽബാരി), പകർച്ചവ്യാധികളുണ്ടാക്കുന്ന സ്‌ട്രെസ് (ഡോ. പി. കെ. ജയറസ്), ലൂയിപാസ്ചറും ആധുനികശാസ്ത്രവും (റെനെ ജൂൾസ് ഡ്യുബോസ്- വിവ.: പി.പി. കെ. പൊതുവാൾ), മഹാമാരികൾ നൂറ്റാണ്ടുകളിലൂടെ ഡോ. സി. വേണുഗോപാൽ, മൃണാൾ സെൻ ജീവിതവും സിനിമയും, നെൽക്കൃഷി സമഗ്രകൈപ്പുസ്തകം (സുരേഷ് മുതുകുളം), ലോകാലോകം- ഒന്നാം വാല്യം (എം. രാജരാജവർമ്മ) എന്നീ പുസ്തകങ്ങൾ യഥാക്രമം ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജെ. സി. ബോസ് നാഷണൽ ഫെല്ലോയും എൻ. ഐ. ഐ. എസ്. ടി.- സി. എസ്. ഐ. ആർ മുൻ ഡയറക്ടറുമായ ഡോ. എ. അജയഘോഷ്, എം. വി. ഗോവിന്ദൻ മാസ്റ്റർ എംഎ‍ൽഎ., ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്., തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം. ബി. രാജേഷ്, ഡോ. അരുൺ ബി. നായർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്., നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ, ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും ജോയിന്റ് ഡയറക്ടറുമായ ആശ എസ്. കുമാർ, പൊതുമരാമത്ത്- ടൂറിസംവകുപ്പുമന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് എന്നിവർ പ്രകാശനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ എന്നിവർ ആധ്യക്ഷ്യം വഹിച്ചു.

കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫസർ ഡോ. എം.എ. സിദ്ദീക്ക്, കേരള നിയമസഭ സെക്രട്ടറി എ. എം. ബഷീർ, ശാസ്ത്ര എഴുത്തുകാരൻ ഡോ. സി. പി. അരവിന്ദാക്ഷൻ, ബിനോയ് വിശ്വം എംപി., കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, എഴുത്തുകാരനും നിരൂപകനുമായ സി. അശോകൻ, കണ്ണൂർ സർവകലാശാല പ്രൊ. വൈസ് ചാൻസലർ പ്രൊഫ. എ. സാബു, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലശാല മുൻ പി.വി സി ഡോ. കെ. എസ്. രവികുമാർ, കേരള ഹെൽത്ത് സർവീസസ് സീനിയർ സൈക്യാട്രിക് കൺസൾട്ടന്റ് ഡോ. സാഗർ ടി., എൻ.എച്ച്.എം. പ്രോജെക്ട്‌സ് സംസ്ഥാന നോഡൽ ഓഫീസർ ഡോ. അരുൺ പി.വി., പ്രശസ്ത കവിയും സംഗീതജ്ഞനും ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുമായ ഡോ. പീയൂഷ് നമ്പൂതിരി, തിരുവനന്തപുരം ഗവ. ഡെന്റൽ കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. ഹർഷകുമാർ കെ., ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ്, തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗായത്രി ജി. പി., വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ഡോ.ജി.എസ്. പ്രദീപ് എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു. പ്രൊഫ. വി.എൻ. മുരളി, ഡോ. എ. ഗോപിക്കുട്ടൻ, ഡോ. മ്യൂസ് മേരിജോർജ്, സി.എസ്. വെങ്കിടേശ്വരൻ, ജി.പി. രാമചന്ദ്രൻ, ദിലീപ് കുറ്റിയാനിക്കാട് ഡോ. സീമാ ജെറോം, കെ. ശിവകുമാർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശികേന്ദ്രം അസി. ഡയറക്ടർ എൻ ജയകൃഷ്ണൻ, ഡോ. ജിനേഷ് കുമാർ എരമം, സുജ ചന്ദ്ര പി., ഡോ. റ്റി. ഗംഗ, രമ്യ കെ. ജയപാലൻ, കെ. ആർ. സരിതകുമാരി, ശ്രീകല ചിങ്ങോലി, ദീപ്തി കെ.ആർ., വിദ്യ എസ്., അമ്പിളി ടി.കെ., ഡോ. നൗഫൽ എൻ., പ്രവീൺ എം. യു., മനേഷ് പി., അനുപമ ജെ., ശ്രീരാജ് കെ.വി. എന്നിവർ സംസാരിച്ചു.