ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്‌കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്‌കൃത സർവ്വകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ ഭാഗമായി അനുവദിച്ച ശാസ്ത്ര ചൂഢാമണി പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ശ്രീനിവാസൻ വാരക്കേഡി ഓൺലൈൻ വഴി നിർവ്വഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരുന്നു.

പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ, പ്രൊഫ. വി. രാമകൃഷ്ണ ഭട്ട്, സംസ്‌കൃത പ്രചാരണ വിഭാഗം നോഡൽ ഓഫീസർ ഡോ. കെ. വി. അജിത്കുമാർ, ഡോ. കെ. യമുന, ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിച്ചു. സംസ്‌കൃത സർവ്വകലാശാലയുടെ വേദാന്ത വിഭാഗം മുൻ പ്രൊഫസറും സംസ്‌കൃത പണ്ഡിതനുമായ പ്രൊഫ. വി. രാമകൃഷ്ണഭട്ടിനാണ് ശാസ്ത്ര ചൂഢാമണി പദ്ധതി അനുവദിച്ച് ലഭിച്ചിരിക്കുന്നത്.