- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ സമ്മാനം ലഭിച്ചത് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ - മാണി. സി. കാപ്പൻ എം..എൽ. എ
എലിക്കുളം: എം. ജി. എം. യു പി സ്‌കൂളിൽ എത്തിയപ്പോൾ എംഎൽഎ യുടെ മനസ്സ് അല്പം പുറകോട്ട് സഞ്ചരിച്ചു. തനിക്ക് യു. പി. സ്‌കൂളിൽ പഠിക്കുമ്പോൾ സമ്മാനമൊന്നും ലഭിച്ചിട്ടില്ല. ഹൈസ്‌കൂളിൽ എത്തിയപ്പോഴാണ് ആദ്യമായി സമ്മാനം ലഭിക്കുന്നത്.എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ട് മത്സരാർത്ഥികൾ മാത്രം ഉള്ള ഓട്ടൻ തുള്ളലിന് പങ്കെടുത്തു. അങ്ങനെ രണ്ടാം സ്ഥാനം ലഭിച്ചു. സിനിമ നടനാവാൻ പോയി ഒടുവിൽ സിനിമാ നിർമ്മാതാവ് ആയ കഥയും കാപ്പൻ പങ്കു വെച്ചു. ഒരിക്കലും തോൽവികളെ ഭയക്കരുത് മുൻപോട്ട് തന്നെ പോവുക. മൂന്നു തവണ തുടർച്ചയായി. തോൽവി ഏറ്റുവാങ്ങിയ ശേഷം നാലാമത്തെ തവണയാണ് എംഎൽഎ. ആയി വിജയം നേടാനായത്.
അതുകൊണ്ട് ധൈര്യമായി മുൻപോട്ടു പോകുവാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. പത്തൊൻപൻപതു വർഷമായി തുടർച്ചയായി സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ., ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകളിലും, സംസ്‌കൃത കലോത്സവത്തിലും മികച്ച വിജയം കരസ്ഥമാക്കിയ എലിക്കുളം എം. ജി. എം. യു. പി. സ്‌കൂളിലെ കുട്ടികളേയും. പരിശീലിപ്പിച്ച അദ്ധ്യാപകരേയും അനുമോദന യോഗത്തിലായിരുന്നു എംഎൽഎ യുടെ ഓർമ്മകൾ പങ്കു വച്ചത്. സ്‌കൂൾ മാനേജർ പി. എൻ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. വിജയികളെ അനുമോദിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി നിർവ്വഹിച്ചു.
അദ്ധ്യാപകരെ ആദരിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസണും , മുഖ്യ പ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊ .എം. കെ. രാധാകൃഷ്ണനും നിർവ്വഹിച്ചു. പഞ്ചായത്തംഗവും പൂർവ്വ വിദ്യാർത്ഥിയുമായ മാത്യൂസ് പെരുമനങ്ങാട്, പഞ്ചായത്തംഗം ദീപ ശ്രീജേഷ്, ഉരുളികുന്നം എസ്.ഡി. എൽ. പി. സ്‌കൂൾ മാനേജർ ഇ ആർ സുശീലൻ പണിക്കർ, പി. റ്റി. എ. പ്രസിഡന്റ് കെ. എം. രതീഷ് കുമാർ,മാതൃ സംഗമം പ്രസിഡന്റ് ആൽബി മഹേഷ്,, സ്‌കൂൾ ഹെഡ് മിസ്ട്രസ് കെ. എ അമ്പിളി, എസ്. ആർ. ജി. കൺവീനർ രമ്യ വി കുമാർ .എന്നിവർ സംസാരിച്ചു. റിട്ട: അദ്ധ്യാപകരായ മീനടം ഉണ്ണികൃഷ്ണൻ ,അബ്ദുൽ കരീം മുസലിയാർ എന്നിവരെ ആദരിച്ചു.