- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പ് വയലിൽ വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ മഹാൻ: പ്രൊഫ വി ജെ ജോസഫ്
പാലാ: വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ മഹാനായിരുന്നു ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലെന്ന് മുൻ എം എൽ എ പ്രൊഫ വി ജെ ജോസഫ് പറഞ്ഞു. പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിന്റെ 37 മത് ചരമവാർഷികത്തോടനുബന്ധിച്ച് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു കൊണ്ട് പാലായെ വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാൻ അദ്ദേഹത്തിനു സാധിച്ചു. ആധുനിക പാലായുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കാനും ശക്തമായ അടിത്തറ പാകാനും ബിഷപ്പ് വയലിലിനായി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ കൗൺസിലർ സിജി ടോണി, ജോസി വയലിൽ കളപ്പുര, ഷാജു പ്ലാത്തോട്ടം, ജോസഫ് കുര്യൻ മൂലയിൽതോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ബിഷപ്പ് വയലിലിന് പാലായിൽ സ്മാരകം നിർമ്മിക്കണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.