- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥകളിയിൽ ഉള്ളതെല്ലാം പൊതുവാളിലുണ്ട്;പൊതുവാളിൽ ഇല്ലാത്തതൊന്നും കഥകളിയിൽ ഇല്ല
തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ഏകാകിയായിരുന്നു. സർഗ്ഗശക്തിയുടെ ഊററത്തിനൊപ്പം വിവാദങ്ങളും കോലാഹലങ്ങളും നിറഞ്ഞ ജീവിതം നയിച്ച പൊതുവാൾ ജീവിതപാതയിൽ ധീരതയോടെ നടന്നു. ശുഭവസ്ത്രധാരിയായിരുന്ന ഈ മനീഷിയുടെ മനോമണ്ഡലത്തിനും സ്വക്ഷേത്ര പ്രഭാവത്തിനും തുല്യമായി മറ്റൊരു വ്യക്തിത്വം കഥകളിയുടെ ഗീത-വാദ്യ പരമ്പരയിൽ ഉണ്ടായിട്ടില്യ. കാലം ചെല്ലുംതോറും അദ്ദേഹത്തിന്റെ അഭാവം കൂടുതൽ കൂടുതൽ തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.
നവംബര് 19നു കഥകളി ക്ലബ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് ക്ഷേത്ര അഗ്രശാലയിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ യോഗത്തിൽ അഡ്വ. സി കെ നാരായണൻ നമ്പൂതിരിപ്പാട് (രക്ഷാധികാരി) സ്വാഗതം പറഞ്ഞു. കെ പി രാധാകൃഷ്ണൻ (പ്രസിഡന്റ്) അധ്യക്ഷനായിരുന്നു. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുമായി അടുത്ത അടുപ്പവും അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞ അനുഭവ സമ്പത്തുള്ള കുഞ്ചു വാസുദേവൻ തന്റെ അനുസ്മരണ പ്രഭാഷണത്തിൽ, കഥകളിരംഗം കണ്ട അപൂർവ്വജ്യോതിസ്സിനെ വിശേഷിപ്പിച്ച രണ്ട് വാചകങ്ങളാണ് കഥകളിയിൽ ഉള്ളതെല്ലാം പൊതുവാളിലുണ്ട്. പൊതുവാളിൽ ഇല്ലാത്തതൊന്നും കഥകളിയിൽ ഇല്ല. നിറഞ്ഞ സദസ്സിലെ കഥകളി ആസ്വദകർ സഹർഷം പൊതുവാളുടെ സ്മരണയിൽ മുഴുകിയിരുന്നു. അഡ്വ ഓ എം രവി വൈസ് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.
തുടർന്ന് പീശപ്പിള്ളി രാജീവൻ, കലാമണ്ഡലം സോമൻ മറ്റു പ്രമുഖ കലാകാരന്മാർ പങ്കെടുത്ത തോരണയുദ്ധം കഥകളി ആസ്വദകർക്കു വേറിട്ട ഒരു അനുഭവമായിരുന്നു.